ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ആര് തെറ്റുചെയ്താലും വിട്ടുവീഴ്ചചെയ്യില്ല, സംരക്ഷണവും നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഏതെങ്കിലും തരത്തിലുള്ള പുഴുക്കുത്തുകളുണ്ടെങ്കിൽ വെച്ചുപൊറുപ്പിക്കുന്ന നിലപാട് ഉണ്ടാകില്ല. 2016-ന് മുൻപ് വർഗീയകലാപങ്ങളിൽ കക്ഷിചേരുന്നവരായിരുന്നു പോലീസ്. പല പ്രവൃത്തികളിലും ഇടനിലക്കാരായി പ്രവർത്തിച്ചു. എന്നാൽ എൽ.ഡി.എഫ്. അധികാരത്തിൽ വന്ന ശേഷം ജനകീയ പോലീസിങ് സംവിധാനം വന്നു. അതിനാൽ പൊതു അംഗീകാരം പോലീസിന് ലഭിക്കുന്നുണ്ട്. ചൂരൽമലയിൽ ദുരന്തമുഖത്തൊക്കെ പോലീസിന്റെ സേവനം നമ്മൾ കണ്ടതാണെന്നും മന്ത്രി പറഞ്ഞു. എ.ഡി.ജി.പി. എം.ആർ. അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിേരയുള്ള പി.കെ. അൻവർ എം.എൽ.എ.യുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
