എറണാകുളം ബംഗളൂരു വന്ദേഭാരതിൻറെ സമയക്രമത്തിൽ എറണാകുളത്ത് നിന്ന് യെലഹങ്കയിലേക്ക് പുതിയ ട്രെയിൻ അനുവദിച്ച് റെയിൽവെ. എസി 3 ടെയർ, എസി ചെയർ കാർ കോച്ചുകളുള്ള തീവണ്ടിയാണ് സർവീസ് നടത്തുക. ഓണം സ്പെഷ്യൽ ട്രെയിൻ എന്ന പേരിൽ നാല് സർവീസുകളാണ് ഉണ്ടാവുക. ബുക്കിങ് ആരംഭിച്ചു. സെപ്റ്റംബർ നാല്, ആറ് തീയതികളിൽ എറണാകുളത്ത് നിന്നും അഞ്ച്, ഏഴ് തീയതികളിൽ യെലഹങ്കയിൽ നിന്നും തിരികെയും സർവീസ് നടത്തും. ഉച്ചയ്ക്ക് 12.40 തിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന വണ്ടി രാത്രി 11 മണിക്ക് യെലഹൻങ്കയിലെത്തും.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിൻ
