പുനെയിലെ കമ്പനിയിൽ ജോലി ചെയ്യവേ മരണമടഞ്ഞ അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ മന്ത്രി എം.ബി. രാജേഷ് സന്ദ൪ശിച്ചു. അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് എല്ലാ വിധ പിന്തുണയും സംസ്ഥാന സ൪ക്കാ൪ നൽകുമെന്നും അദ്ദേഹം അറിയിച്ചു. കൊള്ള ലാഭത്തിനു വേണ്ടി ജീവനക്കാരെ പിഴിഞ്ഞെടുക്കുന്നതിന്റെ ഇരയും രക്തസാക്ഷിയുമാണ് അന്നയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഏണസ്റ്റ് ആൻഡ് യംഗ് എന്ന ബഹുരാഷ്ട്ര കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടൻറ് ആയിരുന്ന അന്ന അമിത ജോലിഭാരം മൂലമുള്ള ഹൃദയസ്തംഭനം മൂലം മരണത്തിന് കീഴടങ്ങുകയായിരുന്നു.
അന്ന സെബാസ്റ്റ്യന്റെ കുടുംബാംഗങ്ങളെ സന്ദ൪ശിച്ച് മന്ത്രി എം.ബി. രാജേഷ്
