കൊല്ലം ഓയൂരിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീർണ്ണമാണെന്നും, അതാണ് പ്രതികളിലേക്ക് എത്താൻ വൈകുന്നതെന്നും മന്ത്രി കെ.എൻ ബാലഗോപാൽ. പ്രതികൾ കേരളം വിട്ടിട്ടില്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം പ്രതികൾ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് സങ്കീർണ്ണമാണെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ
