സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും മന്ത്രി കെ രാജൻ . ദുരന്തം നടന്ന് 61 ദിവസം കൂട്ടായി പാർക്കാനുള്ള സ്ഥലം കണ്ടെത്തി ഉത്തരവ് പുറപ്പെടുവിച്ചു. അന്നുതന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നു എങ്കിൽ പകുതിയോളം പൂർത്തിയാകുമായിരുന്നു.കമ്പനികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫീൽഡിലേക്ക് ഇറങ്ങരുതെന്ന് കോടതി നിർദ്ദേശിച്ചു. കോടതിയിൽ നിന്നും അനുകൂല വിധി ലഭിച്ചതോടെ നടപടികളുമായി മുന്നോട്ടുപോയി. ദുരിതബാധിതർക്ക് ഒരു പേടിയുടെയും ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി ഒരു സമരത്തിനും ഇറങ്ങേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മനപ്പൂർവ്വമായ ഒരു കാലതാമസത്തിനും ഇട വരുത്തിയിട്ടില്ലെന്നും മന്ത്രി കെ രാജൻ
