സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതി ആരംഭിക്കുന്നതായി മന്ത്രി ഡോ.ആര്‍ ബിന്ദു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന പദ്ധതിയ്ക്ക് ഉചിതമായ പേരുകള്‍ നിര്‍ദ്ദേശിക്കാമെന്നും മന്ത്രി പറഞ്ഞു.
സാങ്കേതിക വൈജ്ഞാനിക മേഖലയിലേക്ക് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കുന്ന തരത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും പേര് നിർദ്ദേശിക്കാം. പേരുകൾ ഫെബ്രുവരി നാലിന് വൈകിട്ട് അഞ്ചു മണിയ്ക്കു മുമ്പ് yicteched@gmail.com ലേക്ക് അയക്കാം. പേര് തെരഞ്ഞെടുത്ത ശേഷം വിജയികളെ വിവരം അറിയിക്കുo. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്താന്‍ സഹായിക്കുന്ന സൈക്കോമെട്രിക് ടെസ്റ്റ് സംസ്ഥാനതലത്തില്‍ ഓണ്‍ലൈനായി നടത്തും എന്നും മന്ത്രി പറഞ്ഞു.