പരാതിക്ക് പിന്നിൽ രാഷ്ടീയ പ്രതിയോഗികളാണെന്നും, താൻ ആർക്കും പണം നൽകാനില്ല. സദസിന്റെ ശോഭ കെടുത്താനാണ് ഇത്തരം പരാതികൾ നൽകുന്നതെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ നവകേരള സദസിൽ മന്ത്രിക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് പരാതി എത്തിയത്. തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും, കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പരാതി രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ
