തിരുവനന്തപുരം നഗരസഭയ്ക്ക് കേന്ദ്രസര്‍ക്കാരിൽ നിന്ന് 10 കോടി ഇൻസെന്റീവ് ലഭിച്ച നേട്ടം പങ്കുവെച്ച് മേയര്‍ ആര്യ രാജേന്ദ്രൻ. അമൃത് 1.0 & 2.0 പദ്ധതികളുടെ മികച്ച നിർവ്വഹണത്തിനാണ് ഈ ഇൻസെന്റീവ് ലഭിച്ചത്. അമൃത് പദ്ധതികളിലൂടെ നഗരസഭ പരിധിയിലെ വീടുകളിൽ കുടിവെള്ളം എത്തിച്ച പ്രവർത്തികൾക്കാണ് കേന്ദ്ര സർക്കാരിൽ നിന്നും അംഗീകാരം ലഭിച്ചത്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച കേരള വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും മേയര്‍ ഫേസ് ബുക്കിൽ കുറിച്ചു.
കേന്ദ്രസര്‍ക്കാരിൽ നിന്നും ലഭിച്ച നേട്ടം പങ്കുവച്ച് മേയര്‍ ആര്യരാജേന്ദ്രൻ
