തൃശ്ശൂർ കോർപ്പറേഷൻ വാണിജ്യ സമുച്ചയത്തിന്റെ മേൽക്കൂര ഇളകി താഴെ വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് തൃശ്ശൂർ കോർപ്പറേഷൻ മേയർ. മേൽക്കൂര നേരത്തെ ഇളകി ഇരിക്കുന്ന പരാതി ലഭിച്ചിട്ടും നടപടി എടുത്തില്ലെന്ന് ആരോപിച്ച് കോൺഗ്രസും ബിജെപിയും കോർപ്പറേഷനിൽ പ്രതിഷേധിച്ചു. 24 മണിക്കൂറിനുള്ളിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്ന കോർപ്പറേഷൻ സെക്രട്ടറി പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി.ഇന്നലെ ഉച്ചതിരിഞ്ഞ് ഉണ്ടായ കനത്ത കാറ്റിലാണ് മേൽക്കൂര ഇളകി റോഡിൽ വീണത്.
കോർപ്പറേഷൻ കെട്ടിടത്തിന്റെ മേൽക്കൂര ഇളകി വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മേയർ
