സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭ പരമാധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത. എലപ്പുള്ളിയിലെ മദ്യ പ്ലാന്റും പത്തനംതിട്ടയിലെ പൊലീസിന്റെ അതിക്രമവുമടക്കമുള്ള വിഷയങ്ങളിലാണ് പരാമർശം. സമൂഹത്തെ മദ്യത്തിൽ മുക്കുന്ന നീക്കമാണ് എലപ്പുള്ളിയിലെ മദ്യ പ്ലാന്റെന്നും മദ്യത്തിൽ മുങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയാൽ അത് നാടിനെ സർവ്വനാശത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. മാരാമൺ കൺവെൻഷൻ ഉദ്ഘാടന പ്രസംഗത്തിലാണ് സഭയുടെ ആശങ്ക പങ്കുവച്ചും സർക്കാരിനെ വിമർശിച്ചും അദ്ദേഹം രംഗത്തെത്തിയത്.
എലപ്പുള്ളി പ്ലാന്റുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മാർത്തോമ സഭ പരമാധ്യക്ഷൻ
