റിലീസ് തിയതി പ്രഖ്യാപിച്ച് ‘മാരിവില്ലിന് ഗോപുരങ്ങള്‍’. കോക്കേഴ്സ് മീഡിയ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന സിനിമ മെയ് 10ന് റിലീസ് ചെയ്യും. റിലീസ് ഡേറ്റ് പ്രേക്ഷകരുമായി പങ്കുവയ്ക്കുന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പല കാരണങ്ങള്‍ മൂലം നിരവധി തവണ സിനിമയുടെ റിലീസ് മാറ്റി വച്ചിരുന്നു. ജീവിതപങ്കാളിയെക്കുറിച്ചു പുതിയ തലമുറയുടെ മാറുന്ന സങ്കല്പങ്ങള് രസകരമായി പങ്കുവയ്ക്കുന്ന സിനിമയാണ് മാരിവില്ലിന് ഗോപുരങ്ങള്‍. ലൗഡ് പ്രകടനത്തിലൂടെ ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് വിന്‍സി അലോഷ്യസാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീര്‍ത്തുമൊരു ഫീല്‍ ഗുഡ് ഫാമിലി എന്റര്ടെയ്നര് തന്നെയായിരിക്കും ചിത്രമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. വിദ്യാസാഗറാണ് സംഗീത സംവിധായകന്. അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേര്‍ന്നാണ്. പ്രമോദ് മോഹന്റേതാണ് തിരക്കഥ. വസിഷ്ട് ഉമേഷ്, ജോണി ആന്റണി, സലീം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
‘മാരിവില്ലിന് ഗോപുരങ്ങള്‍’ മെയ് 10ന് റിലീസ്
