അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘട്ടിൽ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം ഇന്ന് നേരത്തെ ഗുരുദ്വാര മജ്നു കാ തില സാഹിബിൽ എത്തിച്ചിരുന്നു. യമുനയിലെ നിമഞ്ജനത്തിനു ശേഷം അർദാസ് (പ്രാർത്ഥനകൾ)നായി കുടുംബാംഗങ്ങൾ ഗുരുദ്വാരയിൽ എത്തുമെന്നും രാജ്യസഭാ എംപി വിക്രംജിത് സിംഗ് സാഹ്നി പറഞ്ഞു.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘട്ടിൽ നിമഞ്ജനം ചെയ്തു
