സംസ്ഥാന സർക്കാർ പ്രതിനിധി ഗവർണറെ യാത്രയയക്കാൻ ചെല്ലാത്തത് ലജ്ജാകരമെന്ന് വി മുരളീധരൻ. സംസ്ഥാന സർക്കാർ സാമാന്യ മര്യാദ പോലും കാട്ടിയില്ലെന്നും കേരളത്തിന്റെ ആതിഥ്യ മര്യാദയ്ക്ക് വിരുദ്ധമാണ് നടപടിയെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിച്ചത് ഭരണഘടന അനുസരിച്ചാണെന്നും അദ്ദേഹം പ്രതികരിച്ചു.മൻമോഹൻ സിങ് സ്മാരക വിവാദത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി അദ്ദേഹം പ്രതികരിച്ചു.സ്മാരകത്തിന് അനുയോജ്യമായ സ്ഥലം നൽകാമെന്ന് കേന്ദ്രസർക്കാർ നേരത്തെ അറിയിച്ചതാണെന്നും വി മുരളീധരൻ പറഞ്ഞു.
സംസ്ഥാന സർക്കാർ പ്രതിനിധി ഗവർണറെ യാത്രയയക്കാൻ ചെല്ലാത്തത് ലജ്ജാകരമെന്ന് വി മുരളീധരൻ
