സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങുന്ന ഒന്‍പത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്. വനം വകുപ്പ് ജീവനക്കാരായ ഒന്‍പത് ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്ഷന് കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ നടപടി സ്വീകരിച്ചത്. ഒരു എല്‍. ഡി. ടൈപിസ്റ്റ്, വാച്ചര്‍, ഏഴ് പാര്‍ട്ട് ടൈം സ്വീപർമാരെയുമാണ് സസ്പെൻഡ് ചെയ്തത്.തട്ടിപ്പ് പുറത്ത് വന്നതോടെ സാമൂഹ്യ ക്ഷേമ പെൻഷൻ പട്ടികയിൽ വിശദമായ പരിശോധനയാണ് സർക്കാർ ലക്ഷ്യമിടുന്നത്. തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ വാര്‍ഡ് അടിസ്ഥാനത്തിൽ പട്ടിക പരിശോധിച്ച് അനർഹരുണ്ടെങ്കിൽ ഒഴിവാക്കാനാണ് തീരുമാനം. ഇതിനായി സോഷ്യൽ ഓഡിറ്റിംഗ് നടക്കും.
സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങുന്ന ഒന്‍പത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
