കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്‍കിയത് പിൻവലിക്കണം ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. അതോടൊപ്പം മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധനവും തുടരുകയാണ്. തുടർന്ന് മുഖ്യമന്ത്രി എൻഡിഎ എംഎൽഎമാരുടെ യോഗം വിളിച്ചു. അതിലാണ് കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നും സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകിയത് പിൻവലിക്കണമെന്നും ആവശ്യമുയർന്നത്. ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് ബീരേൻ സിംഗ് പറഞ്ഞെങ്കിലും എന്തായിരിക്കും ആ തീരുമാനമെന്ന് വ്യക്തമാക്കിയിട്ടില്ല.
ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്
