മമ്മൂട്ടി കമ്പനിയുടെ ഏഴാമത് നിര്‍മാണ സംരംഭത്തിന്റെ പേര് പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ‘കളങ്കാവല്‍’ എന്നാണ് ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. തെക്കന്‍ കേരളത്തിലെ ഭദ്രകാളീക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളെ പറയുന്ന പേരാണ് കളങ്കാവല്‍ എന്നത്. എന്നാല്‍ അതുമായി ചിത്രത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. ജിതിന് കെ ജോസും വിഷ്ണു ശ്രീകുമാറുമാണ് ചിത്രത്തിന്റെ രചന. ഫൈസല്‍ അലിയാണ് ക്യാമറ ചെയ്തിരിക്കുന്നത്. കിഷ്കിന്ദകാണ്ഠം, രേഖ ചിത്രം എന്നിവയുടെ മ്യൂസിക് ചെയ്ത മുജീബ് നജീബ് ആണ് ചിത്രത്തിന്റെ സംഗീതം. ബസൂക്കയാണ് അണിയറയില്‍ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം. ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് വിവരം.
മമ്മൂട്ടിയും വിനായകനും ‘കളങ്കാവല്‍’ ഒന്നിക്കുന്നു
