മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം സൗബിന് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഏബ്രഹാം മാത്യു നിര്‍മ്മിക്കുന്ന പുതിയ ചിത്രം ‘മച്ചാന്റെ മാലാഖ’ യുടെ ട്രെയിലര്‍ ആണ് പുറത്തിറങ്ങിയത്. ഫെബ്രുവരി 27ന് റിലീസിന് എത്തുന്ന ചിത്രം ബോബന് സാമുവല്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സൗബിന് സാഹിര്‍ നായകന്, നായിക നമിത പ്രമോദ്. ധ്യാന്‍ ശ്രീനിവാസന്, ദിലീഷ് പോത്തന്, മനോജ്, കെ.യു.(തിങ്കളാഴ്ച്ച നിശ്ചയം. ഫെയിം) ശാന്തികൃഷ്ണ , വിനീത് തട്ടില്‍, ആര്യ (ബഡായി) ആല്‍ഫി പഞ്ഞിക്കാരന്‍ ശ്രുതി ജയന്, രാജേഷ് പറവൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കൊപ്പം ഏതാനും പ്രമുഖ താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. സംവിധായകന് ജക്സന് ആന്റണി കഥക്ക് അജീഷ് പി തോമസ് തിരക്കഥ രചിക്കുന്നു. സംഗീതം – ഔസേപ്പച്ചന്.
‘മച്ചാന്റെ മാലാഖ’ ഫെബ്രുവരി 27ന് റിലീസ്
