മമതയുടെ തൃണമൂൽ കോൺഗ്രസ് 29 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 2014 ന് ശേഷം 34 സീറ്റുകൾ നേടിയ മമതയുടെ രണ്ടാമത്തെ മികച്ച പ്രകടനമായിരിക്കും ഇത്.ബി.ജെ.പിയുടെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് പ്രകടനമായിരിക്കും പശ്ചിമ ബംഗാളിൽ ഇത്തവണ ഉണ്ടാവുക എന്ന പ്രധാനമന്ത്രിയുടെ വിശ്വാസത്തിന് മങ്ങലേൽപ്പിക്കുന്ന തെരെഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവരുന്നത്. ബി.ജെ.പിക്ക് ഏകപക്ഷീയമായ ജയം ലഭിക്കുമെന്നായിരുന്നു മോദിയുടെ വാദം. പുറത്തുവന്ന എക്സിറ്റ് പോളുകളും ഈ വാദത്തിന് അനുകൂലമായിരുന്നെങ്കിലും ഫലം മറിച്ചാണ്.
മമതയുടെ തൃണമൂൽ കോൺഗ്രസ് 29 സീറ്റുകളിൽ ലീഡ് ചെയ്യുന്നു
