മഹേഷ് ബാബു നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ‘ഗുണ്ടുര്‍ കാരം’ എന്നാണ് പേരിട്ടിരിക്കുന്നത്. ത്രിവിക്രം ശ്രീനിവാസാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷനും പ്രധാനം നല്‍കുന്ന ഒരു ചിത്രമായിരിക്കും ഗുണ്ടുര്‍ കാരം എന്ന് വ്യക്തമാക്കി ടീസറും പുറത്തുവിട്ടിട്ടുണ്ട്. ഇതിഹാസ നടനും അച്ഛനുമായ കൃഷ്ണയ്ക്കാണ് ചിത്രത്തിന്റെ ടീസര്‍ മഹേഷ് ബാബു സമര്‍പ്പിച്ചിരിക്കുന്നത്. പുജ ഹെഗ്‌ഡെ നായികയാകുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമനാണ്. മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. നവി നൂലിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം. ആര്‍ആര്‍ആര്‍’ എന്ന മെഗാഹിറ്റിനു ശേഷം എസ് എസ് രാജമൗലി ഒരുക്കുന്ന ചിത്രത്തിലും നായകന്‍ മഹേഷ് ബാബുവാണ്. പാന്‍ ഇന്ത്യന്‍ സിനിമയായിട്ടാണ് ചിത്രം ഒരുക്കുക. ‘സര്‍ക്കാരു വാരി പാട്ട’ എന്ന ചിത്രമാണ് മഹേഷ് ബാബുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്.