സുപ്രീംകോടതി വിധി അംഗീകരിക്കാൻ ഗവർണർ തയ്യാറാകണമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. വിധിയുടെ അന്തസത്ത ഉൾക്കൊള്ളാനുള്ള തിരിച്ചറിവാണ് എല്ലാ ഗവർണർമാർക്കും ഉണ്ടാകേണ്ടതെന്നും കേരള ഗവർണർ അത് ഉൾക്കൊള്ളുന്നില്ലെന്ന് മനസ്സിലാക്കുന്നുവെന്നും സുപ്രീംകോടതി വിധി രാഷ്ട്രപതി അടക്കം എല്ലാവരും അംഗീകരിക്കേണ്ടതാണെന്നും ഭരണഘടന ഉയർത്തി പിടിക്കുന്ന വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ വ്യാഖ്യാനിക്കാൻ സുപ്രീംകോടതിക്ക് അധികാരമുണ്ടെന്നും ഗവർണറുടെ ചുമതല എന്തെന്ന് പറയേണ്ട സാഹചര്യം ഉണ്ടാക്കരുത് രാഷ്ട്രപതി ഒരു ബില്ലും പിടിച്ചു വക്കാറില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിക്ക് ഇല്ലാത്ത അധികാരമാണോ ഗവർണർമാർക്ക് എന്നും എം എ ബേബി ചോദിച്ചു.
ഗവർണർക്കെതിരെ എംഎ ബേബി
