വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കരം’. ഇപ്പോഴിതാ ‘അന അല്‍ മാലിക്…’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്ക് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സ്‌റ്റൈലിഷ് ലുക്കില്‍ അഭിനയത്തിലും ഞെട്ടിക്കാന്‍ എത്തുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ച് എന്ന് അടിവരയിടുന്നതാണ് ഗാനം. ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അദ്ദേഹം എത്തുന്നത്. ലിറിക് വിഡിയോയില്‍ കിടിലന്‍ ഗെറ്റപ്പിലാണ് അദ്ദേഹത്തെയും നായകനായെത്തുന്ന നോബിള്‍ ബാബുവിനേയും കാണിച്ചിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ഈണം നല്‍കി വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്ന് എഴുതിയിരിക്കുന്ന ഗാനം ഹരിബ് ഹുസൈനും അനില രാജീവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.