അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാല അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോം സി.എ കോഴ്സിന്റെ ഒന്നാം സെമസ്റ്റർ ഫലമാണ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ഈ കോഴ്സിന് സർവകലാശാല ഇതുവരെ അംഗീകാരം നൽകിയിരുന്നില്ല. വെബ്സൈറ്റിൽ ഫലം വന്നതിൽ പിഴവ് എവിടെയാണ് സംഭവിച്ചതെന്ന് കണ്ടെത്താൻ മൂന്നംഗ സിൻഡിക്കേറ്റ് സമിതിയെ നിയോഗിച്ചെന്ന് സർവകലാശാല വൈസ് ചാൻസിലർ അറിയിച്ചു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ആരോപണം ഉന്നയിച്ചത്.
അനുമതിയില്ലാത്ത കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച സംഭവത്തിൽ കണ്ണൂർ സർവകലാശാലയുടെ അന്വേഷണം
