പാലക്കാട്ടെ നിപ ബാധിതയുടെ ബന്ധുവായ 10 വയസുള്ള കുട്ടിയ്ക്കും പനി ബാധിച്ചതോടെ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. അതോടൊപ്പം നാട്ടുകല്ലിലെ യുവതിയുടെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ നാട്ടുകാരുടെ പരാതി. യുവതിയുടെ വീടിന് പരിസരത്തെ മരത്തിൽ ആയിരക്കണക്കിന് വവ്വാലുകള ആണ് കണ്ടെത്തിയിരിക്കുന്നത് ഇക്കാര്യം പലവട്ടം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഞ്ചേരി മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം സ്ഥലം പരിശോധിച്ചു. തച്ചനാട്ടുകരയിലെ 4 വാർഡുകളിൽ ആരോഗ്യ പ്രവർത്തകർ സർവ്വേയും നടത്തും.
നാട്ടുകല്ലിലെ നിപ ബാധയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനും ആരോഗ്യ വകുപ്പിനുമെതിരെ പരാതിയുമായി നാട്ടുകാർ
