ചിന്നക്കനാലിൽ മാത്യു കുഴൽ നാടന്റെ നേതൃത്വത്തിലുള്ള റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി. നേരത്തെയുണ്ടായിരുന്ന ഹോം സ്റ്റേ ലൈസൻസ് ഈ വർഷം ഡിസംബർ 31 വരെയാണ് പുതുക്കി നൽകിയത്. അഞ്ച് വർഷത്തേക്ക് ലൈസൻസ് പുതുക്കി നൽകണമെന്നാണ് ഉടമകൾ ആവശ്യപ്പെട്ടത് എന്നാൽ ഡിസംബർ വരെ മാത്രമാണ് പുതുക്കി നൽകിയിട്ടുള്ളത്.മാർച്ച് 31 ന് ഹോം സ്റ്റേ യുടെ ലൈസൻസ് കാലാവധി അവസാനിച്ചിരുന്നു.
കുഴൽ നാടന്റെ നേതൃത്വത്തിലുള്ള റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി
