വിജയ്യുടെ എക്കാലത്തെയും വിജയ ഹിറ്റ് ചിത്രമായ ‘ലിയോ’ ആഗോള ബോക്സ് ഓഫീസില്‍ 620 കോടി രൂപയില്‍ അധികം നേടിയിരുന്നു. ഒടിടിയിലും മികച്ച പ്രതികരണം നേടാനായിരുന്നു. ടെലിവിഷന്‍ പ്രിമിയറിലും മികച്ച റേറ്റിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ പ്രീമിയര്‍ വിജയ് ടിവിയിലായിരുന്നു. ടെലിവിഷന്‍ പ്രീമിയറില്‍ ലിയോ എന്ന ചിത്രത്തിന്റ റേറ്റിംഗ് 16.30 എന്ന് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ആരാധകരെ ആവേശത്തിലാക്കുന്നതാണ് റിപ്പോര്‍ട്ട്. ദളപതി വിജയ്യുടെ ലിയോയുടെ രണ്ടാം ഭാഗത്തിന്റെ സൂചനകളും നിലവില്‍ ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. എപ്പോഴായിരിക്കും ലിയോ 2 തുടങ്ങുക എന്ന ചോദ്യത്തിന് കൈതിയുടെ രണ്ടിന്റെ അടക്കം തിരക്കുകളിലാണ് എന്നായിരുന്നു ലോകേഷ് കനകരാജിന്റെ മറുപടി. എന്നാല്‍ വിജയ്യുടെ ലിയോയുടെ നിര്‍മാതാക്കള്‍ തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് അടുത്തിടെ ചര്‍ച്ചയായ്ത്. തൃഷ വിജയ്യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്ക്കുണ്ടായിരുന്നു.
ടെലിവിഷന്‍ പ്രീമിയറിലും ‘ലിയോ’ മുന്നില്‍
