Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

    ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെയാണ്. ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചത്. കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും അദ്ദേഹം ആരോപിച്ചു.   നിയമസഭയില്‍ പ്രതിപക്ഷ അംഗത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ബോഡി ഷെയ്മിങ് പരാമര്‍ശം സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് […]

Posted inബിസിനസ്സ്

അദാനി ഡിഫന്‍സില്‍ ഇന്റലിജന്‍സ് അന്വേഷണം

പ്രതിരോധ മേഖലയിലെ പ്രമുഖ സ്വകാര്യ കമ്പനിയായ അദാനി ഡിഫന്‍സ് സിസ്റ്റംസ് ആന്‍ഡ് ടെക്‌നോളജീസിന് എതിരെ ഇറക്കുമതി തീരുവ വെട്ടിപ്പ് നടത്തിയതിന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ അന്വേഷണം. യുദ്ധോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ചില ഭാഗങ്ങള്‍ ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് നടന്നതായി ആരോപണമുളളത്. 77 കോടി രൂപയുടെ (ഏകദേശം 9 മില്യണ്‍ ഡോളര്‍) തീരുവ വെട്ടിച്ചതിനാണ് അന്വേഷണം നേരിടുന്നത്. ഹ്രസ്വദൂര മിസൈല്‍ സംവിധാനങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളല്ലാത്ത ഭാഗങ്ങളും അനുബന്ധ ഉപകരണങ്ങളും ഇറക്കുമതി ചെയ്തതിലാണ് നികുതി വെട്ടിപ്പ് […]

Posted inവിനോദം

‘ജെനി’ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ഐറ്റം ഡാന്‍സ്

നടന്‍ രവി മോഹന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ജെനി’. കല്യാണി പ്രിയദര്‍ശനും കൃതി ഷെട്ടിയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആദ്യത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രേക്ഷകരെ ഞെട്ടിച്ചത് കല്യാണിയുടെ ഡാന്‍സ് ആണ്. കൃതിയും കല്യാണിയും രവി മോഹനുമാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ‘അബ്ദി അബ്ദി’ എന്ന ഗാനമാണ് പുറത്തുവന്നത്. എന്നാല്‍ പാട്ടിലെ കല്യാണിയുടെ ലുക്കിനെതിരെ വിമര്‍ശനങ്ങളുമുയരുന്നുണ്ട്. കല്യാണിയുടെ ഹൈ എനര്‍ജി പെര്‍ഫോമന്‍സിനെ അഭിനന്ദിച്ചെത്തുന്നവരും കുറവല്ല. ‘ലോക പോലെ വലിയൊരു വിജയത്തിന്റെ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ അന്യഭാഷയില്‍ കേവലമൊരു ഐറ്റം ഡാന്‍സിന് […]

Posted inവിനോദം

മോളിവുഡിന്റെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായി ‘ലോക’

മോളിവുഡിന്റെ ചരിത്രത്തിലെ ആദ്യ 300 കോടി ക്ലബ്ബ് ചിത്രമായി ‘ലോക: ചാപ്റ്റര്‍ 1 ചന്ദ്ര’. 41 ദിവസം കൊണ്ടാണ് ഒരു മലയാള സിനിമ ഇതുവരെയും കടന്നുചെല്ലാത്ത നേട്ടത്തിലേക്ക് ലോക എത്തിയിരിക്കുന്നത്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് ആണ് ലോകയുടെ ചരിത്രനേട്ടം അറിയിച്ച് എത്തിയിരിക്കുന്നത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു ഇത്. 300 കോടിയില്‍ ഇന്ത്യന്‍ ഗ്രോസ് 180.78 കോടിയാണ്. നെറ്റ് 154.39 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത് 119.3 […]

Posted inഓട്ടോമോട്ടീവ്

സ്പ്രിംഗ് ഇവിയെക്കാള്‍ ചെറിയ ഡാസിയ ഹിപ്സ്റ്റര്‍

ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ റെനോയുടെ അനുബന്ധ സ്ഥാപനമായ ഡാസിയ, ഇലക്ട്രിക് കാര്‍ വിഭാഗത്തില്‍ ഒരു പുതിയ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ഡാസിയ ഹിപ്സ്റ്റര്‍ എന്നാണ് ഈ കണ്‍സെപ്റ്റിന്റെ പേര്. ഡാസിയയുടെ സ്പ്രിംഗ് ഇവിയെക്കാള്‍ ചെറുതാണ് ഹിപ്സ്റ്റര്‍. ഇതിന് വെറും മൂന്ന് മീറ്റര്‍ നീളമേയുള്ളൂ. അതേസമയം സ്പ്രിംഗിന് 3.7 മീറ്റര്‍ നീളമുണ്ട്. എങ്കിലും നാല് മുതിര്‍ന്നവര്‍ക്ക് ഇരിക്കാന്‍ കഴിയും. ഭാരം കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ രീതിയില്‍ ഹിപ്സ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇത് കാര്‍ബണ്‍ പുറന്തള്ളല്‍ പകുതിയായി കുറയ്ക്കുന്നു. ഇതിന് 3,000 […]

Posted inപുസ്തകങ്ങൾ

ഇതാണെന്റെ ജീവിതം

രാഷ്ട്രീയ എതിരാളികളുടെ കടുത്ത ആക്രമണമാണ് ഇ.പി. ജയരാജന്‍ നേരിട്ടതും തരണംചെയ്തതും. ജീവിതവും മരണവും നേര്‍ക്കുനേര്‍ നിന്ന് വടംവലിച്ച സന്ദര്‍ഭങ്ങള്‍, ജീവനെടുക്കാന്‍ വന്ന്, ശരീരത്തിന്റെ ഭാഗം തന്നെയായി മാറിയ വെടിയുണ്ട, ഉന്നം തെറ്റിപ്പോയ ബോംബുകള്‍, ജീവിതം തിരികെക്കിട്ടിയ നാളുകള്‍… തിരിഞ്ഞുനോക്കുമ്പോള്‍ ഒരു മിസ്റ്ററി ത്രില്ലറായോ മിത്തായോ മാത്രം കണ്ടെടുക്കാവുന്ന കഥകളുടെ സഞ്ചയമാണ് ഇ.പി. ജയരാജന്റെ ജീവിതം. കേരള രാഷ്ട്രീയത്തിലെ സമരതീക്ഷ്ണമായ ഒരു കാലത്തെ അടയാളപ്പെടുത്തുന്ന ആത്മകഥ. ‘ഇതാണെന്റെ ജീവിതം’. മാതൃഭൂമി. വില 232 രൂപ.  

Posted inആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് റാഗി കഴിക്കാം

കാല്‍സ്യം, ഇരുമ്പ്, നാരുകള്‍ തുടങ്ങിയവ അടങ്ങിയ പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് റാഗി. കൂടാതെ ഇത് ഗ്ലൂട്ടന്‍ രഹിതമാണ്. കാല്‍സ്യത്താല്‍ സമ്പുഷ്ടമായതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിന് ഇത് മികച്ചതാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും റാഗി വിഭവങ്ങള്‍ കഴിക്കുന്നത് എല്ലുകളുടെ ബലത്തിന് നല്ലതാണ്. ഉയര്‍ന്ന നാരുകള്‍ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. റാഗിയുടെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയര്‍ന്ന നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, അമിനോ ആസിഡുകള്‍ എന്നിവ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് വി ഡി സതീശൻ

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആരോപണം തുടര്‍ന്ന് വി ഡി സതീശൻ. സ്വർണ്ണം മാറി ചെമ്പായത് കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായിരിക്കെയാണ്. ഇത് ഹൈക്കോടതി തന്നെയാണ് ശരിവെച്ചത്. ദേവസ്വം മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഇല്ലാതാകുമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ദ്വാരപാലക ശില്പം ആർക്കാണ് വിറ്റാതെന്ന് കടകംപള്ളിക്കും സിപിഎമ്മിനും അറിയാം. ആർക്കാണ് കൊടുത്തതെന്ന് കണ്ടത്തേണ്ടത് അന്വേഷണ സംഘമാണെന്ന് പറഞ്ഞ വി ഡി സതീശൻ, കടകംപള്ളി സുരേന്ദ്രൻ്റെ ഏറ്റവും അടുത്ത ആളായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിയെന്നും ആരോപിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൂന്നാം വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍

മൂന്നാം വന്ദേഭാരത് ട്രെയിന്‍ കേരളത്തിന് അനുവദിച്ചെന്ന്  ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ . എറണാകുളം-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേഭാരത് ട്രെയിൻ അനുവദിച്ചെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. നവംബർ പകുതിയോടെ ട്രെയിൻ സർവീസ് തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോഴിക്കോട് ജില്ലയിൽ നിലനിൽക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു

കോഴിക്കോട്ടെ മാനാഞ്ചിറ – വെള്ളിമാട്കുന്ന് റോഡിൽ മലാപ്പറമ്പ് – വെള്ളിമാട്കുന്ന് ഭാഗത്ത് പ്രവൃത്തി നടത്താൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. മലാപ്പറമ്പ് – മുത്തങ്ങ ദേശീയ പാത റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതിനാൽ ഈ മേഖലയിൽ പ്രവൃത്തി നടത്താൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് നേരത്തെ അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഉപരിതല മന്ത്രാലയവുമായി നടത്തിയ നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് കോഴിക്കോട് നഗരവികസന പദ്ധതിയുടെ ഭാഗമായി റോഡ് […]