Posted inടെക്നോളജി

വെബ് ബ്രൗസറുകളിലും വാട്‌സാപ് ലോഗ് ഔട്ട് ചെയ്യണം!

വാട്‌സാപ്പ്, ടെലിഗ്രാം, സിഗ്‌നല്‍, സ്‌നാപ്പ്ചാറ്റ്, ഷെയര്‍ചാറ്റ്, ജിയോ ചാറ്റ്, അരാട്ടെ, ജോഷ് തുടങ്ങിയ മെസേജിങ് ആപുകളില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന്‍സ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ഇനി മുതല്‍ ഒരു ആക്ടീവ് സിം കാര്‍ഡില്ലാതെ ഈ ആപുകളിലെ സേവനങ്ങള്‍ ഉപയോഗിക്കാനാവില്ല. ടെലികമ്യൂണിക്കേഷന്‍ ഭേദഗതി നിയമപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. പുതിയ നിയമപ്രകാരം ഇത്തരം ആപുകള്‍ സിം കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ ഉപയോഗിക്കാനാവു. ഇതോടെ സിംകാര്‍ഡുള്ള ഡിവൈസില്‍ മാത്രമേ മെസേജിങ് ആപുകള്‍ ഉപയോഗിക്കാനാവു. വെബ് ബ്രൗസറുകള്‍ വഴി […]

Posted inവിനോദം

‘കരുതല്‍’ ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ

ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോമി ജോസ് കൈപ്പാറേട്ട് പ്രശാന്ത് മുരളിയെ നായകനാക്കി കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കരുതല്‍’ എന്ന ചിത്രത്തിന്റെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. ജോസ് കൈപ്പാറേട്ട് എഴുതി സംഗീതം പകര്‍ന്ന് പ്രദീപ് പള്ളുരുത്തി, ബിന്ദുജ പി ബി എന്നിവര്‍ ആലപിച്ച കള്ളച്ചിരി എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. ദില്ലി മലയാളിയായ ഐശ്വര്യ നന്ദന്‍ ആണ് നായിക. പ്രശസ്ത സിനിമാതാരങ്ങളായ കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ്, ട്വിങ്കിള്‍ സൂര്യ, […]

Posted inവിനോദം

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീരം’ ട്രെയിലര്‍

ആകാംഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരന്റെ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘ധീര’ത്തിന്റെ ട്രെയിലര്‍ റിലീസായി. ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷന്‍ സസ്‌പെന്‍സ് ത്രില്ലറാണെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. റെമോ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. […]

Posted inപുസ്തകങ്ങൾ

നൂറ്റാണ്ടുകളുടെ നടകളില്‍

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. ‘നൂറ്റാണ്ടുകളുടെ നടകളില്‍’. കൃഷ്ണകുമാര്‍ പി.എസ്. മാതൃഭൂമി. വില 195 രൂപ.

Posted inഓട്ടോമോട്ടീവ്

മന എഡിഷന്‍ വിപണിയിലെത്തിച്ച് എന്‍ഫീല്‍ഡ്

പുതിയൊരു സ്‌പെഷല്‍ എഡിഷന്‍ മോഡല്‍ കൂടി വിപണിയില്‍ എത്തിച്ചിരിക്കുകയാണ്, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ – മന എഡിഷന്‍. ഹിമാലയന്‍ മന ബ്ലാക്ക് എഡിഷന്‍ 3.37 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയ്ക്കാണ് റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും കടുപ്പമേറിയതുമായ റൂട്ടുകളില്‍ ഒന്നായ മന പാസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ പുതിയ ഹിമാലയന്‍ റോയല്‍ എന്‍ഫീല്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഹിമാലയന്‍ മന ബ്ലാക്കിന് വളരെ ആകര്‍ഷകമായി തോന്നിക്കുന്ന ഒരു ഡീപ്പ് സ്റ്റെല്‍ത്ത് ബ്ലാക്ക് ഫിനിഷ് അവതരിപ്പിക്കുന്നു. […]

Posted inആരോഗ്യം

ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം

എല്ലാ വര്‍ഷവും ഡിസംബര്‍ 1 ന് ലോക എയ്ഡ്സ് ദിനം ആചരിച്ച് വരുന്നു. തടസ്സങ്ങളെ മറികടക്കുക, എയ്ഡ്സ് പ്രതികരണത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗം വേഗം ഭേദമാക്കാന്‍ സഹായിക്കുന്നു. എത്രയും വേഗം എച്ച്‌ഐവി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നുവോ അത്രയും മികച്ച ഫലങ്ങള്‍ ലഭിക്കും. ആന്റി റിട്രോവൈറല്‍ തെറാപ്പി രോഗം ഭേദമാക്കാന്‍ ഫലപ്രദമാണ്. പലരും പ്രംരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതായി കാണുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന വൈറസുകളാണ് എയ്ഡ്‌സ് ഉണ്ടാക്കുന്നത്. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.   മുഖ്യമന്ത്രി പിണറായി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിയുടെ രാഷ്ട്രീയ കളിയാണെന്ന് തോമസ് ഐസക്

ഇഡി അഡ്‌ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നൽകിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ്  അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്ന്  അദ്ദേഹം പറഞ്ഞു . തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി നടത്തുന്ന രാഷ്ട്രീയ കളിയാണിതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, മസാല ബോണ്ട് വഴി സമാഹരിച്ച തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്നാണ് പുതിയ ആരോപണമെന്നും പറഞ്ഞു. ഈ ആരോപണം തെറ്റാണെന്നും ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും വ്യക്തമാക്കിയ അദ്ദേഹം മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

രാഹുല്‍ മാങ്കൂട്ടുത്തിലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയില്‍

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടുത്തിലിന്‍റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിലെന്ന് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയിലെ ദൃശ്യങ്ങളാണ് ഡിവിആറിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്മെന്‍റ് കെയർ ടേക്കറെ സ്വാധിനിച്ച് ദൃശ്യങ്ങൾ ഡിലിറ്റ് ചെയ്തെന്നാണ് സംശയം. കെയർ ടേക്കറെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും. അതുപോലെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിട്ടത് അതിവിദഗ്ധമായെന്ന് വിവരം. ഫ്ലാറ്റിൽ നിന്ന് ഇറങ്ങിയത് മുതൽ സഞ്ചരിച്ചത് സിസിടിവി ഉള്ള റോഡുകൾ പരമാവധി ഒഴിവാക്കിയെന്നാണ് വിവരം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരൻ

ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ലെന്നും, മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്, ഇലക്ഷൻ അടുക്കുമ്പോൾ ബിജെപി  അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കെ മുരളീധരൻ. ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ലെന്നും ഇടയ്ക്കിടെ പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു.  മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ്  കാരണം കാണിക്കൽ നോട്ടീസ് നല്‍കിയത്. മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇ ഡിയുടെ അന്തിമ റിപ്പോർട്ട്.