എല്ലാ വര്‍ഷവും ഡിസംബര്‍ 1 ന് ലോക എയ്ഡ്സ് ദിനം ആചരിച്ച് വരുന്നു. തടസ്സങ്ങളെ മറികടക്കുക, എയ്ഡ്സ് പ്രതികരണത്തെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും രോഗം വേഗം ഭേദമാക്കാന്‍ സഹായിക്കുന്നു. എത്രയും വേഗം എച്ച്‌ഐവി തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്നുവോ അത്രയും മികച്ച ഫലങ്ങള്‍ ലഭിക്കും. ആന്റി റിട്രോവൈറല്‍ തെറാപ്പി രോഗം ഭേദമാക്കാന്‍ ഫലപ്രദമാണ്. പലരും പ്രംരംഭ ലക്ഷണങ്ങളെ അവഗണിക്കുന്നതായി കാണുന്നു. ഹ്യൂമന്‍ ഇമ്മ്യൂണോഡെഫിഷ്യന്‍സി വൈറസ് എന്ന വൈറസുകളാണ് എയ്ഡ്‌സ് ഉണ്ടാക്കുന്നത്. ഒരു വ്യക്തി ആദ്യമായി രോഗബാധിതനാകുമ്പോള്‍ വൈറസ് അതിവേഗം പെരുകുന്നു. 2-4 ആഴ്ചകള്‍ക്കുള്ളില്‍ പലര്‍ക്കും അക്യൂട്ട് എച്ച്‌ഐവി അണുബാധ അല്ലെങ്കില്‍ സെറോകണ്‍വേര്‍ഷന്‍ അസുഖം എന്ന രോഗം വികസിക്കുന്നു. എയ്ഡ്‌സിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. പനി, കടുത്ത ക്ഷീണവും ബലഹീനതയും, പേശി, സന്ധി വേദന, തൊണ്ടവേദന, കഴുത്തിലോ കക്ഷങ്ങളിലോ ഞരമ്പിലോ ഉള്ള മൃദുവായ ഗ്രന്ഥികള്‍ പോലുള്ള വീര്‍ത്ത ലിംഫ് നോഡുകള്‍, ചിലരില്‍ തലവേദന, ഓക്കാനം, അല്ലെങ്കില്‍ വയറിളക്കം. എയ്ഡ്‌സിന് വേണ്ടിയുള്ള പരിശോധനയും ചികിത്സയും വിപുലീകരിച്ചത് എച്ച്‌ഐവി മരണങ്ങളും പുതിയ അണുബാധകളും ഗണ്യമായി കുറഞ്ഞിട്ടുള്ളതായി യുഎന്‍എഐഡിഎസിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഡാറ്റ വ്യക്തമാക്കുന്നു.
