സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിതനായ ഒരാള്‍, പരിമിതികളെ മറികടന്ന്, ദക്ഷിണേന്ത്യയുടെ സംസ്‌കാരത്തിലും മതചിന്തയിലും രാഷ്ട്രീയത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച ചോള-പാണ്ഡ്യരാജവംശങ്ങളുടെ ചരിത്രത്തെ പ്രമേയമാക്കി നടത്തിയ യാത്രയുടെ ഫലമാണ് ഈ പുസ്തകം. തെങ്കാശിയില്‍ തുടങ്ങി രാമേശ്വരത്ത് അവസാനിപ്പിക്കുന്ന ഈ വിവരണം അനുവാചകന് സമ്മാനിക്കുന്നത് മികച്ച വായനാനുഭവമാണ്. ‘നൂറ്റാണ്ടുകളുടെ നടകളില്‍’. കൃഷ്ണകുമാര്‍ പി.എസ്. മാതൃഭൂമി. വില 195 രൂപ.
നൂറ്റാണ്ടുകളുടെ നടകളില്‍
