ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാർക്കുള്ള ഭീഷണി ഏതായാലും പിണറായിക്ക് ഇല്ലെന്നും, മുഖ്യമന്ത്രിയ്ക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്, ഇലക്ഷൻ അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണെന്നും കെ മുരളീധരൻ. ആര് പൊക്കിയാലും ബി ജെ പി പൊങ്ങില്ലെന്നും ഇടയ്ക്കിടെ പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങുമെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തോമസ് ഐസക്ക് ഉൾപ്പെടെയുള്ളവർക്ക് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിയാണ് കാരണം കാണിക്കൽ നോട്ടീസ് നല്കിയത്. മസാല ഇടപാടിൽ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ഇ ഡിയുടെ അന്തിമ റിപ്പോർട്ട്.
മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരൻ
