Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ

അതീജീവിതയെ രാഹുൽ ഈശ്വർ അപമാനിച്ചിട്ടില്ലെന്നും, സ്റ്റേഷനിൽ ഹാജരാകാൻ രാഹുലിന്‌ നോട്ടീസ് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞ വാക്കുകൾ പലരും പല രീതിയിൽ വ്യാഖ്യാനിക്കുകയായിരുന്നെന്നും ആവർത്തിച്ച് ഭാര്യ ദീപ രാഹുൽ ഈശ്വർ. റിമാൻഡ് ചെയ്തപ്പോൾ ജയിലിനുള്ളിൽ നിരാഹാര സമരമിരിക്കുമെന്ന് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. അങ്ങനെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി. പൊലീസ് വീട്ടിൽ വന്നപ്പോൾ നോട്ടീസ് തന്നിരുന്നില്ല എന്നാൽ, നോട്ടീസ് തന്നിട്ടും കൈപ്പറ്റാൻ വിസമ്മതിച്ചതായാണ് പൊലീസ് ഇന്നലെ കോടതിയിൽ പറഞ്ഞത്. എല്ലാ കാര്യങ്ങളും കള്ളമാണെന്നും തുടർനടപടികളിലേക്ക് കടക്കാനാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി

കണ്ണൂര്‍ സെന്‍ട്രൽ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന പ്രതി ജീവനൊടുക്കി. കത്തികൊണ്ട് കഴുത്തറുത്ത് മരിച്ച നിലയിലാണ് പ്രതിയെ കണ്ടെത്തിയത്. വയനാട് കേണിച്ചിറ സ്വദേശി ജിൽസണ്‍ ആണ് മരിച്ചത്. മുന്‍പും ജിൽസണ്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്ന് കൗണ്‍സിലിങ് അടക്കം നൽകിയിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ജിൽസണ്‍ ജയിലിലായത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബിഎസ്എഫ്

കശ്മീരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം 69 ലോഞ്ച് പാഡുകളിലായി 120 ഭീകരർ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവർ നിരീക്ഷണത്തിലാണെന്നും ബിഎസ്എഫ് വ്യക്തമാക്കി. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം ഘട്ടത്തിന് പിന്നാലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുനിന്ന് ഭീകരർ മാറിയിരുന്നു. ഭീകരരുടെ ഭാഗത്ത് നിന്ന് നുഴഞ്ഞു കയറ്റത്തിന് ശ്രമമുണ്ടായാൽ കർശന നടപടിക്കാണ് തീരുമാനമെന്നും ജമ്മു കശ്മീരിൻ്റെ ചുമതലയുള്ള ബിഎസ്എഫ് ഐജി അശോക് യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ഡിസംബര്‍ 2, ചൊവ്വാഴ്ച

◾https://dailynewslive.in/ കേരളം സ്റ്റാര്‍ട്ട് അപ്പ് പറുദീസയായി മാറിയെന്നും, തുടര്‍ഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങള്‍ക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായ് സന്ദര്‍ശനത്തിനിടയിലെ പൊതുപരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസ് പരാമര്‍ശിക്കാതെ കിഫ്ബിയുടെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി രൂപ കിഫ്ബി വഴി ചെലവിട്ടെന്നും ുമഖ്യമന്ത്രി പറഞ്ഞു. ◾https://dailynewslive.in/ കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ബിഎല്‍ഒമാരുടെ മരണം എസ്‌ഐആറിലെ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

      കേരളത്തിലെ എസ്ഐആർ നടപടികൾ മാറ്റിവെക്കില്ലെന്ന് കേന്ദ്ര തzരഞ്ഞെടുപ്പ് കമ്മീഷൻ. ബിഎൽഒമാരുടെ മരണം എസ്ഐആറിലെ ജോലി ഭാരം കൊണ്ടല്ലെന്നും എസ്ഐആറിനെതിരായ ഹർജികൾ തള്ളണമെന്നും ആവശ്യപ്പെട്ട് കമ്മീഷൻ സുപ്രീം കോടതിയിൽ സത്യാവാങ്മൂലം നൽകി. എസ്ഐആർ തദ്ദേശ തെരഞ്ഞെടുപ്പിന് തടസമല്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.   പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ സ്ത്രീക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ […]

Posted inബിസിനസ്സ്

5421 കോടി രൂപ സമാഹരിക്കാന്‍ മീഷോ

ഇന്ത്യയിലെ മുന്‍നിര ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ മീഷോ ഐ.പി.ഒയുമായി രംഗത്തെത്തുകയാണ്. 5421 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 4250 കോടി പുതിയ ഓഹരികളും 1170 കോടി പ്രമോട്ടര്‍മാര്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍ക്കുന്നതുമാണ്. പത്തുശതമാനമാണ് റീട്ടെയില്‍ നിക്ഷേപകര്‍ക്കായി നീക്കിവെച്ചിട്ടുള്ളത്. ഐ.പി.ഒക്ക് ഡിസംബര്‍ മൂന്നുമുതല്‍ അഞ്ചുവരെ അപേക്ഷിക്കാം. പ്രൈസ് ബാന്‍ഡ് 105 -111 രൂപ. 30 ശതമാനത്തോളം ലിസ്റ്റിങ് നേട്ടമാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 35 രൂപക്ക് മുകളിലാണ് ഗ്രേ മാര്‍ക്കറ്റ് പ്രീമിയം. ഈ വര്‍ഷം ഇതുവരെ […]

Posted inഓട്ടോമോട്ടീവ്

കയറ്റുമതിയില്‍ വളര്‍ച്ചയുമായി ബജാജ്

ബജാജ് ഓട്ടോ തങ്ങളുടെ 2025 നവംബറിലെ വില്‍പ്പന റിപ്പോര്‍ട്ട് പുറത്തിറക്കി. നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 453,273 യൂണിറ്റായിരുന്നു, മുന്‍ വര്‍ഷത്തേക്കാള്‍ 8% വര്‍ധന. ആഭ്യന്തര വിപണിയില്‍ നേരിയ വളര്‍ച്ചയുണ്ടായെങ്കിലും കയറ്റുമതി ബജാജിന്റെ ഭാഗ്യം വര്‍ദ്ധിപ്പിച്ചു. കമ്പനിയുടെ മൊത്തം കയറ്റുമതി 205,757 യൂണിറ്റായിരുന്നു (14% വര്‍ധന). കഴിഞ്ഞ വര്‍ഷം നവംബറില്‍ കയറ്റുമതി 180,786 യൂണിറ്റായിരുന്നു. മൊത്തം വാണിജ്യ വാഹന വില്‍പ്പന 73,559 യൂണിറ്റുകളായി (37% വര്‍ധന). കയറ്റുമതിയിലും 75% വര്‍ധനവുണ്ടായി, ഇത് മാസത്തിലെ ഒരു പ്രധാന ആകര്‍ഷണമാണ്. […]

Posted inവിനോദം

‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ ഉടനെത്തും

ഉണ്ണി രാജ, സി എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാര്‍ദ്ദനന്‍, പ്യാരിജാന്‍, കൃഷ്ണ ബാലുശ്ശേരി, ഷെറിന്‍ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ […]

Posted inവിനോദം

‘റേച്ചല്‍’ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം

ഹണി റോസിനെ ഏറെ വ്യത്യസ്തമായ നായികാ കഥാപാത്രമാക്കിക്കൊണ്ട് നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്ന ‘റേച്ചല്‍’ എന്ന റിവെഞ്ച് ത്രില്ലര്‍ ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിനായക് ശശികുമാര്‍ എഴുതിയ വരികള്‍ക്ക് ഇഷാന്‍ ഛബ്ര സംഗീതം പകര്‍ന്ന് സിത്താര കൃഷ്ണകുമാര്‍, അഹി അജയന്‍, അനില രാജീവ് എന്നിവര്‍ ആലപിച്ച പെണ്‍തരിയേ എന്നാരംഭിക്കുന്ന ലിറിക്കല്‍ വീഡിയോ ഗാനമാണ് റിലീസായത്. പ്രശസ്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റോഷന്‍ ബഷീര്‍, ചന്തു […]

Posted inപുസ്തകങ്ങൾ

പ്രകൃതിയിലേക്കു മടങ്ങല്‍

1896ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട, പ്രകൃതിജീവനത്തെക്കുറിച്ചുള്ള ആത്യന്തിക മാനിഫെസ്റ്റോ ആയി വിശേഷിപ്പിക്കപ്പെടുന്ന കൃതി. ദ്രുതഗതിയില്‍ വ്യവസായവത്കരണവും നഗരവത്കരണവും നടന്നിരുന്ന ഒരുകാലത്ത്, സൂര്യപ്രകാശത്തിന്റെയും ശുദ്ധജലത്തിന്റെയും ശുദ്ധവായുവിന്റെയും രോഗശമനശേഷിയെ വെളിപ്പെടുത്തുകയായിരുന്നു ഈ കൃതിയിലൂടെ അഡോള്‍ഫ് ജസ്റ്റ്. പ്രകൃതിയില്‍നിന്ന് ശരീരത്തെ തടയുന്ന സകലതിനെയും ഒഴിവാക്കി ഏദനിലേക്കും അതുവഴി പ്രകൃതിയിലേക്കും മടങ്ങാന്‍ ജസ്റ്റ് ഇതില്‍ ആഹ്വാനം ചെയ്യുന്നു. ലാളിത്യം മുഖമുദ്രയാകുന്ന ജീവിതരീതിയെ തത്ത്വചിന്താപരമായി അവതരിപ്പിക്കുന്ന ഈ കൃതി ‘പ്രകൃതിയിലേക്കു മടങ്ങല്‍’ പ്രസ്ഥാനത്തിലെ സുപ്രധാനഗ്രന്ഥമാണ്. പരിഭാഷ – മുളക്കുളം മുരളീധരന്‍. മാതൃഭൂമി. വില 323 രൂപ. […]