2 1

ഉണ്ണി രാജ, സി എം ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുരേന്ദ്രന്‍ പയ്യാനക്കല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പുഷ്പാംഗദന്റെ ഒന്നാം സ്വയംവരം’ എന്ന ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. ചീങ്കല്ലേല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് കൂട്ടക്കര നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിനീഷ് ഗോവിന്ദ്, രമേഷ് കാപ്പാട്, റോയ് പുനലൂര്‍, സുരേഷ് മഞ്ഞപ്പാലം, ഷിജിത്ത് മണവാളന്‍, ജലജ റാണി, നിധിഷ, നിമിഷ ബിജോ, കൃഷ്ണപ്രിയ, വിലു ജനാര്‍ദ്ദനന്‍, പ്യാരിജാന്‍, കൃഷ്ണ ബാലുശ്ശേരി, ഷെറിന്‍ തോമസ്, റീന തുടങ്ങിയവരും അഭിനയിക്കുന്നു. വയനാട്ടിലെ കാപ്പി കര്‍ഷകനും ഫ്‌ലോര്‍ മില്‍ ഉടമസ്ഥനുമായ നാല്‍പത് കഴിഞ്ഞ പുഷ്പാംഗദന്റെ ഏറെ നാളത്തെ വിവാഹാലോചനകള്‍ക്കു ശേഷം ഒടുവില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുന്നു. കോമഡി റൊമാന്റിക് ജോണറില്‍ വയനാടിന്റെ പശ്ചാത്തലത്തില്‍ പൂര്‍ണമായും ചിത്രീകരിച്ച ഈ സിനിമയില്‍ ഗിരീഷ് ആമ്പ്ര, അഡ്വ. ശ്രീരഞ്ജിനി എന്നിവര്‍ എഴുതിയ വരികള്‍ക്ക് ശ്രീജിത്ത് റാം സംഗീതം പകര്‍ന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *