പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. പരാതി പോലും ഇല്ലാതിരുന്നിട്ടും പാർട്ടി രാഹുലിനെ സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തത് ശരിയായ നടപടിയായിരുന്നു. വിഷയത്തിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും സ്വീകരിച്ച നിലപാട് സ്വാഗതാർഹമായിരുന്നെന്നും ഷമ പറഞ്ഞു.
രാത്രി വാർത്തകൾ
നാവികസേന ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം ശംഖുമുഖത്താണ് നാവികസേന ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപതിയെ മുഖ്യമന്ത്രിയും ഗവര്‍ണറും ചേര്‍ന്ന് സ്വീകരിച്ചു. 150 നാവിക സേന അംഗങ്ങളാണ് രാഷ്ട്രപതിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നൽകി സ്വീകരിച്ചത്. ഐഎൻ എസ് കൊൽക്കത്ത ഗണ്‍ സല്യൂട്ട് നൽകി. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്ന് കോൺഗ്രസ് വനിതാ നേതാവ് ഷമാ മുഹമ്മദ്. രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും അവർ ആവശ്യപ്പെട്ടു. […]
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ സമാഹരിച്ചത് 14.7 മില്യന്‍ ഡോളര്‍
വമ്പന്‍ കുതിച്ചുചാട്ടവുമായി കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖല. ഇക്കൊല്ലം സെപ്റ്റംബര്‍ വരെ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ 14.7 മില്യന്‍ ഡോളര്‍ (ഏകദേശം 132 കോടി രൂപ) സമാഹരിച്ചെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ സമാനകാലയളവില്‍ 6 മില്യന്‍ ഡോളറായിരുന്നു കിട്ടിയത്. ഏകദേശം ഒന്നര മടങ്ങാണ് വര്‍ധന. 2022ലെ ആദ്യ ഒമ്പത് മാസത്തില്‍ 24 മില്യന്‍ ഡോളര്‍ (ഏകദേശം 216 കോടി രൂപ) കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം ലഭിച്ചിരുന്നു. എന്നാല്‍ 2023ലും 2024ലും ഇത് ക്രമാനുഗതമായി താഴ്ന്നു. സെമികണ്ടക്ടര്‍ നിര്‍മാണ രംഗത്തെ പ്രമുഖ […]
‘കളങ്കാവല്‍’ ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകന്‍
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിന് റിലീസിനെത്തും. ചിത്രത്തിലെ ഒരു സര്‍പ്രൈസാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളങ്കാവലില്‍ ഒരു ഗാനം ആലപിച്ചിരിക്കുന്നത് മമ്മൂട്ടിയുടെ കൊച്ചുമകനായ അദ്യാന്‍ സയീദ് ആണ്. മമ്മൂട്ടിയുടെ മകള്‍ സുറുമിയുടെ മകനാണ് അദ്യാന്‍. ചിത്രത്തിലെ റെഡ് ബാക്ക് എന്ന ഗാനമാണ് അദ്യാന്‍ ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയതും സംഗീതം പകര്‍ന്നതും സംവിധായകനായ ജിതിന്‍ കെ ജോസ് ആണ്. ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ഡോണ്‍ട് […]
ഐഎംഡിബി പട്ടികയില്‍ പൃഥ്വിരാജും കല്യാണിയും
ഐഎംഡിബി വെബ്‌സൈറ്റില്‍ ജനപ്രിയ പട്ടികയില്‍ മുന്‍നിരയിലെത്തി പൃഥ്വിരാജും കല്യാണി പ്രിയദര്‍ശനും. ജനപ്രിയ സംവിധായകരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍ ഇടം പിടിച്ചപ്പോള്‍ ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ നടി കല്യാണി പ്രിയദര്‍ശന്‍ ഏഴാം സ്ഥാനത്തെത്തി. ‘എല്‍2: എമ്പുരാന്‍’ ഒരുക്കിയാണ് പൃഥ്വിരാജ് സുകുമാരന്‍ അഞ്ചാം സ്ഥാനത്ത് ഇടം പിടിച്ചത്. ജനപ്രിയ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡില്‍ നിന്നുള്ള അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയത്. ചിത്രം ‘സയ്യാര’. ബോളിവുഡ് താരം ആമിര്‍ ഖാന്‍ […]
അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ച് സ്‌കോഡ
ഇന്ത്യയില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. കൈലാഖ് മുതല്‍ ഏറ്റവും ഒടുവില്‍ രാജ്യത്ത് പുറത്തിറങ്ങി നിമിഷങ്ങള്‍ കൊണ്ട് വിറ്റുതീര്‍ന്ന ഒക്ടാവിയ ആര്‍ എസ് എന്ന പെര്‍ഫോമന്‍സ് സെഡാന്‍ വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സ്‌കോഡ. നവംബര്‍ മാസത്തിലെ വില്‍പന കണക്കുകള്‍ കൂടി കണക്കിലെടുത്താണ് സ്‌കോഡയുടെ ഈ നേട്ടം. കഴിഞ്ഞ നവംബറില്‍ 5491 യൂണിറ്റ് വാഹനങ്ങളാണ് സ്‌കോഡ നിരത്തിലെത്തിച്ചത്. […]
കൊഴിഞ്ഞ പീലികള്‍
ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകള്‍. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്‌കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകള്‍ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീര്‍ത്ത വഴിയില്‍നിന്ന് പെറുക്കിക്കൂട്ടിയ തൂവലുകള്‍ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാന്‍ ശ്രമിക്കുന്നവരേയും, ഓര്‍മ്മകള്‍ക്ക് ശ്രാദ്ധകര്‍മ്മം ചെയ്യുന്നവരേയും, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയില്‍ നിങ്ങള്‍ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗര്‍ണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയില്‍. ‘കൊഴിഞ്ഞ പീലികള്‍’. ഡോ. കെ. ആര്‍. ലീനാപാര്‍വ്വതി. […]
ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാന്‍ ശ്രമിക്കുക
ദഹനം നടക്കുന്നത് ആമാശയത്തില്‍ ആണെങ്കിലും തുടക്കം വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചവയ്ക്കുന്നത് പിഴച്ചാല്‍ ദഹനം താറുമാറാകും. ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാന്‍ ശ്രമിക്കുക. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരുത്താം, മാംസം, നട്‌സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന്‍ പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് […]
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം നീട്ടി കെപിസിസി
ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം നീട്ടി കെപിസിസി. മുൻകൂർ ജാമ്യാപേക്ഷയിലെ കോടതി വിധി കൂടി വരട്ടെ എന്ന ചില നേതാക്കളുടെ നിലപാണ് നടപടി നീളാൻ കാരണം. ഇന്നലെ നടപടിക്ക് നിർദേശിച്ച ഹൈക്കമാൻറിന് തീരുമാനം വൈകുന്നതിൽ അതൃപ്തിയുണ്ട്. അതിനിടെ, രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.
സമഗ്ര ശിക്ഷ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്
സമഗ്ര ശിക്ഷ പദ്ധതിയിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയ തുകയുടെ കണക്ക് പുറത്ത്. 2022 മുതൽ ഇതുവരെ 1572.75 കോടി രൂപ കേരളത്തിന് നൽകാമെന്ന് അറിയിച്ചെങ്കിലും 412.23 കോടി രൂപ മാത്രമാണ് കേന്ദ്രം നൽകിയത്. നടപ്പ് സാമ്പത്തിക വർഷം അനുവദിച്ചത് 92.41 കോടി, പിഎം ശ്രീ ധാരണാപത്രം ഒപ്പിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഈ തുക നൽകിയത്. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നേരത്തെ പണം അനുവദിക്കാതിരുന്നത്. തമിഴ്നാടിനും 2024-25 മുതൽ പണം നൽകിയില്ല. എന്നാൽ, ഈ […]
