Posted inആരോഗ്യം

നേരത്തെ അത്താഴം കഴിച്ച് ഷുഗര്‍ നിയന്ത്രിക്കാം

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനമായി കുറയാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കൂടാനും കാരണമായേക്കാം. കൂടാതെ ഉറക്കത്തിന്റെ ഹോര്‍മോണ്‍ ആയ മെലാടോണിന്റെ ഉല്‍പാദനത്തെ ബാധിക്കാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത് ശരീരം വിശ്രമിക്കേണ്ട സമയത്ത് ദഹനപ്രക്രിയ നടക്കുന്ന അവസ്ഥയാകും. അതുകൊണ്ടാണ് എട്ടുമണിക്കൂര്‍ ഉറങ്ങിയിട്ടു പോലും അടുത്ത ദിവസം എഴുന്നേല്‍ക്കുമ്പോള്‍ വയറു വീര്‍ത്തതുപോലെയും ക്ഷീണവും തോന്നും. വൈകുന്നേരം എഴു മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നവരില്‍ രാത്രികാലത്തെ ഗ്ലൂക്കോസ് നില 15 ശതമാനമായി കുറയുകയും ഇന്‍സുലിന്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടർമാർ വിധിയെഴുതുന്നു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.   വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് വീണാ ജോർജ്

കഴിഞ്ഞ തവണത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് ആറന്മുളയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം വീണാ ജോർജ് പ്രതികരിച്ചു. 2021-നേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ആറന്മുളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതൽ തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ആറന്മുള മണ്ഡലത്തിലെ വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി യുഡിഎഫ് രംഗത്തെത്തി. മെഷീനിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ ഫോട്ടോയ്ക്ക് മാത്രമേ വ്യക്തതയുള്ളൂവെന്നും മറ്റ് സ്ഥാനാർത്ഥികളുടെ ചിത്രങ്ങൾ മങ്ങിയ നിലയിലാണെന്നുമാണ് കോൺഗ്രസ് ആരോപിക്കുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശോഭാ സുരേന്ദ്രനെതിരെ നടക്കുന്നത് വ്യക്തിഹത്യയെന്ന് സുരേഷ് ഗോപി

ചില ആളുകള്‍ ഭീഷണിയാണെന്ന് കാണുമ്പോള്‍ എതിരാളികള്‍ അയാളെ ലിസ്റ്റിട്ട് വയ്ക്കും എന്നിട്ട് ആ വ്യക്തികളെ ഹത്യ ചെയ്ത് ഇല്ലാതാക്കും അതാണ് പാലക്കാട് കണ്ടതെന്ന് സുരേഷ് ഗോപി. നാളെ ശോഭയെ മര്യാദയ്ക്ക് എംഎല്‍എയായി ഇരിക്കാന്‍ സമ്മതിക്കരുത്, അന്ന് കോടതിയില്‍ പോകാന്‍ ഇപ്പോഴേ ഒരു തുണ്ട് എഴുതിവയ്ക്കുകയാണ്, എതിരാളികളുടെ ഈ ചെപ്പടിവിദ്യയും പൊറാട്ട് നാടകവുമൊന്നും ഏശാന്‍ പോകുന്നില്ല. ജനങ്ങള്‍ അവരുടെ വിധി നിശ്ചയിച്ച് കഴിഞ്ഞെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. അതേസമയം പാലക്കാടിനെ ഭീകരവാദികളുടെ ഹബ്ബാക്കി മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പാലക്കാട്ടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അയ്യന്റെ സ്വർണം കട്ടവരെ ജനകീയ കോടതിയിൽ ശിക്ഷ വിധിക്കുന്ന ദിവസമാണിന്നെന്ന് കെ സി വേണുഗോപാൽ

ജനകീയ കോടതിയിൽ അയ്യന്റെ സ്വർണം കട്ടവരെ ശിക്ഷ വിധിക്കുന്ന ദിവസമാണിന്നെന്ന്  എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. എൽഡിഎഫ് സർക്കാരിനെതിരെ ജനം ഒന്നടങ്കം വിധിയെഴുതും, നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും. പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മറുപടി പറയുന്നില്ല പുറത്തുവന്ന ശബ്ദരേഖ വ്യാജമെങ്കിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നല്ല വിജയപ്രതീക്ഷയുണ്ടെന്ന് ജി സുധാകരന്‍

തനിക്ക് ആദ്യം മുതല്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും ഇന്നും അതില്‍ മാറ്റമില്ലെന്നും നല്ല വിജയപ്രതീക്ഷയുണ്ടെന്നും അമ്പലപ്പുഴയില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ജി സുധാകരന്‍.  രാവിലത്തെ ക്യൂ കണ്ടതോടെ തനിക്ക് പ്രതീക്ഷ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആറ് ബൂത്തുകളാണ് താന്‍ സന്ദര്‍ശിച്ചത്, പരമാവധി ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും, പ്രശ്‌നബാധിതമെന്ന് പറയപ്പെടുന്ന ബൂത്തുകളിലേക്കാണ് ആദ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തൂക്ക് സഭ വരുമെന്ന് രാജീവ് ചന്ദ്രശേഖര്‍

സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതിൽ ബിജെപി നിര്‍ണായകമാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍. പാലക്കാട്ടെ നോട്ട് വിവാദത്തിൽ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു. കൂടാതെ ഇത്തവണ പലയിടങ്ങളിലും എൻഡിഎ വിജയിക്കുമെന്നും ഇത്തവണ ഒരുപാട് മാറ്റം ഉണ്ടായിട്ടുണ്ടെന്ന് ആർ ശ്രീലേഖയും പ്രതികരിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കുമെന്ന് വി ഡി സതീശൻ

പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുടുംബത്തോടൊപ്പം വോട്ട് ചെയ്യാനെത്തി. നൂറിൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരം പിടിച്ചെടുക്കും, നല്ല രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ ജനങ്ങൾ, അതാണ് ഞങ്ങളുടെ പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. ഫുൾ കോണ്‍ഫിഡൻസിലാണെന്നും കേരളത്തില്‍ യുഡിഎഫ് തംരംഗമാണ്, തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ യുഡിഎഫ് അനുകൂല തരംഗം ആവർത്തിക്കുമെന്ന് പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ് വ്യക്തമാക്കി. അതേസമയം യുഡിഎഫിന് അനുകൂലമായ കാറ്റാണെന്ന്  രമേഷ് പിഷാരടി […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വികസനത്തിന് ഇടവേള ഉണ്ടാകരുതെന്നും വികസന തുടർച്ചയ്ക്ക് എൽഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവർഷത്തേക്കാൾ അധികം സീറ്റുകൾ നേടി വീണ്ടും അധികാരത്തിൽ വരുമെന്ന് എം ബി രാജേഷും ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ്‌ റിയാസും. നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കും, പോറ്റിയുടെ വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പോളിങ് ബൂത്തുകളില്‍ നീണ്ട ക്യൂ

കേരളം ആര് ഭരിക്കണമെന്ന്  2.71 കോടി വോട്ടർമാർ വിധിയെഴുതുന്നു. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്.  രാവിലെ എഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍, നടൻ മോഹൻലാൽ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. വൈകിട്ട് […]