ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിൽ പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്. വിമാനം ഒരു മരത്തിൽ ഇടിച്ച ശേഷമാണ് താഴേക്ക് പതിച്ചതെന്ന് പ്രദേശവാസികൾ പറയുന്നത്.
ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണു
