വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. വെടിനിര്‍ത്തല്‍ കരാറിനെ ഇന്ത്യ സ്വാഗതം ചെയ്തെങ്കിലും അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങള്‍. എല്ലാ ഇന്ത്യക്കാരോടും ഉടനടി ഇറാന്‍ വിടണമമെന്നും,ഇറാന്‍ കടല്‍ മേഖലയില്‍ ഉള്ള നാവികര്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണമെന്നും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. അര്‍മേനിയ, അസര്‍ബെയ്ജാന്‍ അതിര്‍ത്തികളിലൂടെ ഇറാന്‍ വിടാനാണ് ഇന്ത്യ സൗകര്യം ഏര്‍പ്പെടുത്തുന്നത്. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് കനത്ത പോളിങ്
സംസ്ഥാനത്ത് കനത്ത പോളിങ്. ഉച്ചയ്ക്ക് രണ്ട്മണിവരെയുള്ള കണക്ക് പ്രകാരം 51.17 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.ഇടുക്കി ജില്ലയിൽ ഉച്ചയ്ക്ക് 1.30 വരെ 49.56% പോളിങ്. കോട്ടയം ജില്ലയിൽ ഉച്ചയ്ക്ക് 49.22% പോളിങ്.പത്തനംതിട്ടയിൽ 48.35% പോളിങ്.തൃശ്ശൂര്‍ ജില്ലയിൽ 50.48% പോളിങ്. മലപ്പുറം ജില്ലയിൽ 48.19% പോളിങ്. തിരുവനന്തപുരം ജില്ലയിൽ ഉച്ചയ്ക്ക് 1 മണി വരെ 48.39% പോളിങ് രേഖപ്പെടുത്തി.
സായാഹ്ന വാര്‍ത്തകള്‍ ഏപ്രില്‍ 9, വ്യാഴാഴ്ച
സംസ്ഥാനത്ത് ആവേശകരമായ പോളിംഗ്. ഉച്ചയ്ക്കു രണ്ടു മണിവരെ 50 ശതമാനത്തോളം പേര്‍ വോട്ടുചെയ്തു. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്. 2.7 കോടി വോട്ടര്‍മാര്‍ 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടു ചെയ്യുന്നത്. 883 സ്ഥാനാര്‍ത്ഥികളുണ്ട്. 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്. പ്രമുഖര്‍ അടക്കമുള്ളവര്‍ രാവിലെത്തന്നെ വോട്ടു ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രമുഖരെല്ലാം […]
കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം
കേരളത്തിൽ വീണ്ടും മരണാനന്തര അവയവദാനം. തിരുവനന്തപുരം സ്വദേശിയായ ജയി ജയകുമാറിന്റെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ടെക്നോപാർക്കിൽ ജോലി ചെയ്യുകയായിരുന്ന ജയി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്കമരണം സംഭവിച്ചത്. ജയിയുടെ ഹൃദയം ഏയർ ആംബുലൻസിൽ കൊച്ചി ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകും. 14 വയസ്സുള്ള പെൺകുട്ടിക്കാണ് ഹൃദയം നൽകുന്നത്. ജയിയുടെ ഒരു കിഡ്നിയും കരളും തിരുവനന്തപുരത്ത് തന്നെയുള്ള രോഗികൾക്കായി നൽകും. കോർണിയ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റും.ഒരു കിഡ്നി കോഴിക്കോട് മെഡിക്കൽ കോളെജിലെ രോഗിക്ക് നൽകും. ജയിക്ക് 34 വയസ്സായിരുന്നു.
ഒറ്റയടിക്ക് സ്വര്‍ണം പവന് 1,720 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഗ്രാമിന് 215 രൂപയും പവന് 1,720 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 13,885 രൂപയും പവന് 1,11,080 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 175 രൂപ കുറഞ്ഞ് 11,410 രൂപയും 9 കാരറ്റിന് 90 രൂപ കുറഞ്ഞ് 5,730 രൂപയുമാണ്. വെള്ളിവില ഗ്രാമിന് 260 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,800 ഡോളര്‍ നിലവാരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. യു.എസ്-ഇറാന്‍ യുദ്ധം തുടങ്ങിയ ശേഷം സ്വര്‍ണത്തില്‍ […]
പുതിയ എ.ഐ മോഡല്‍ ഉടനില്ലെന്ന് ആന്ത്രോപിക്
പ്രമുഖ യു.എസ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയായ ആന്ത്രോപിക്, തങ്ങളുടെ പുതിയ എ.ഐ മോഡല്‍ ആയ ക്ലോഡ് മിഥോസ് പൊതുജനങ്ങള്‍ക്കായി റിലീസ് ചെയ്യുന്നത് വൈകിപ്പിച്ചേക്കും. സുരക്ഷയ്ക്ക് ഭീഷണിയാകാനും ദേശീയ സുരക്ഷയെ ബാധിക്കാനും സാധ്യതയുള്ളത് മുന്‍നിര്‍ത്തിയാണ് ഈ പ്രഖ്യാപനം. ഇത് ഉപയോഗപ്പെടുത്തി കണ്ടെത്തുന്ന തകരാറുകളും പാളിച്ചകളും എങ്ങനെ കൈകാര്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് റിലീസിങ് നടത്തുന്നതില്‍ പിന്തിരിയാന്‍ ആന്ത്രോപിക് കമ്പനിയെ പ്രേരിപ്പിച്ച മുഖ്യഘടകം. വിശ്വസ്തരായ 12 മുതല്‍ 40 വരെ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും മാത്രം ക്ലോഡ് മിഥോസ് കൈകാര്യം ചെയ്യുന്നതിനുള്ള അനുവാദം […]
‘തുംബാഡ്’ രണ്ടാം ഭാഗത്തില്‍ നിമിഷ സജയനും
ഇന്ത്യന്‍ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുംബാഡ്’ എന്ന ഹൊറര്‍-ഡ്രാമ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുന്നു. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി എത്തുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മലയാളി താരം നിമിഷ സജയനും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ‘പോച്ചര്‍’, ‘ഡബ്ബ കാര്‍ട്ടല്‍’ തുടങ്ങിയ ഹിന്ദി സീരിസുകളിലൂടെ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ സജയന്‍, സോഹം ഷായുമായി വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സോഹം ഷാ നിര്‍മിച്ച ‘ക്രേസി’ […]
ബേബി ജീന്‍ ആലപിച്ച ‘കോയി എന്‍കൗണ്ടര്‍’
സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. ഏപ്രില്‍ പത്തിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിലെ പുതിയ ഗാനം ഇപ്പോഴിതാ പുറത്തിറക്കിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ‘കോയി എന്‍കൗണ്ടര്‍’ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഇലക്ട്രോണിക്ക് കിളിയാണ്. വരികള്‍ എഴുതിയിരിക്കുന്നത് മുത്തു. തോമസ് തിരുവല്ല ഫിലിംസിന്റെയും, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ്സിന്റെയും ബാനറില്‍ ഒരുങ്ങുന്ന ‘ഭരതനാട്യം 2: മോഹിനിയാട്ടം’ ഏപ്രില്‍ 10 ന് തീയറ്ററുകളില്‍ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. […]
ടൊയോട്ട കൊറോള ക്രോസ് ഇന്ത്യയിലേക്ക്
ടൊയോട്ട കൊറോള ക്രോസ് എസ്യുവി ഇന്ത്യയിലേക്ക്. 2028 അവസാനമോ 2029 ന്റെ തുടക്കത്തിലോ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ഇന്നോവ ഹൈക്രോസുമായി കൊറോള ക്രോസ് അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നു. അതായത് പവര്‍ട്രെയിന്‍ ഓപ്ഷനുകളും കടമെടുത്തേക്കാം. എങ്കിലും, ഇന്നോവ ഹൈക്രോസിന് നീളമുള്ള വീല്‍ബേസ് ഉണ്ട്, ഇത് കൊറോള ക്രോസിന് ഒരു അധിക നിര സീറ്റുകള്‍ ഉള്‍ക്കൊള്ളാനുള്ള സാധ്യതയും ഉയര്‍ത്തുന്നു, ഇത് മൂന്ന് നിര എസ്യുവിയായി മാറുന്നു. ആഗോളതലത്തില്‍, ടൊയോട്ട കൊറോള ക്രോസ് രണ്ട് ഹൈബ്രിഡ് പവര്‍ട്രെയിനുകളില്‍ ലഭ്യമാണ്. 140 […]
അല്‍വറാഡോ മരണങ്ങള്‍
തന്റെ മകനുമായി ആറുമാസമായി പ്രണയത്തിലായിരുന്നതായും ഗര്‍ഭിണിയാണെന്നും പറഞ്ഞ് നിരന്തരം ഒരു പെണ്‍കുട്ടി വിളിക്കുന്നതായി പരാതി പറയാനാണ് സ്വകാര്യ കുറ്റാന്വേഷകനായ അലക്‌സ് മോറിസിന്റെ അടുത്ത് എബ്രഹാം ഡേവിഡ് എത്തുന്നത്. എന്നാല്‍ ഈ പറയുന്ന മകന്‍ മരിച്ചിട്ടുതന്നെ 8 മാസമായതായി അയാള്‍ പറയുന്നു. അന്വേഷണവുമായി മുന്നോട്ടുപോകുന്ന അലക്‌സിന് ആ പരാതി വ്യാജമാണെന്ന് മനസ്സിലാവുന്നു. എന്നാല്‍ തുടര്‍ന്ന് അയാള്‍ക്ക് ലഭിക്കുന്ന ചില സന്ദേശങ്ങള്‍ അല്‍വറാഡോ മെഡിസിറ്റി എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നടന്ന 9 മരണങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. സ്വകാര്യ കുറ്റാന്വേഷകനായ […]
