ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പണം ഈടാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട് ഇത് അനുവദിക്കില്ലെന്നും നടപടി നിർത്തിവെക്കുന്നതാണ് നല്ലതെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ക്രിപ്റ്റോ കറന്‍സി ഉപയോഗിച്ച് ഹോര്‍മൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകള്‍ ടോള്‍ നല്‍കാന്‍ ഇറാന്‍ കപ്പലുകളെ നിര്‍ബന്ധിക്കുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകത്തെ ആകെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് കൈകാര്യം ചെയ്യാനായി ഇറാന്‍ പുതിയ പദ്ധതി ഇടുന്നതായി പരമോന്നത നേതാവ് മൊജ്തബ ഖമേനി പ്രഖ്യാപിച്ചിരുന്നു.
കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍
നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഉയർന്ന പോളിങ് ശതമാനം തുണയ്ക്കുമെന്നാണ് മൂന്ന് മുന്നണികളുടെയും അവകാശവാദം. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിലാണ്.അന്തിമ കണക്കിനായി ഇനിയും കാത്തിരിക്കണം. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, എന്നിവയുടെ കണക്കു കൂടി ചേർക്കപ്പെടുന്നതോടെ വോട്ടു ശതമാനത്തിൽ ചെറിയ വർധന വന്നേക്കാം.
ആർട്ടെമിസ് ടു ദൗത്യസംഘം നാളെ രാവിലെ ഭൂമിയിൽ മടങ്ങിയെത്തും
ആർട്ടെമിസ് ടു ദൗത്യസംഘത്തിന്റെ ഒറൈൺ പേടകം ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും. അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം. ഏപ്രിൽ രണ്ടിന് ഇന്ത്യൻ സമയം പുലർച്ചെ 4.05 -ന് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്നാണ് സ്‌പേസ് ലോഞ്ച് സിസ്റ്റം എന്ന റോക്കറ്റിലുറപ്പിച്ച ഒറൈൺ പേടകത്തിൽ നാല് സഞ്ചാരികളുടെ ചാന്ദ്രദൗത്യത്തിന് തുടക്കമായത്. മിഷൻ […]
പ്രഭാത വാര്‍ത്തകള്‍ | ഏപ്രില്‍ 10, വെള്ളിയാഴ്ച
കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ 78.27 ശതമാനം പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനമായിരുന്നു പോളിംഗ്. മേയ് നാലിനാണു വോട്ടെണ്ണല്‍. വോട്ടു രേഖപ്പെടുത്തിയ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീനുകള്‍ സ്ട്രോംഗ് റൂമുകളിലേക്കു മാറ്റി. വനിതാ സംവരണ ബില്ലിനു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സീറ്റു സംവരണം ചെയ്യുന്ന നിയമമാണിത്. ബില്‍ പാസാക്കാന്‍ എല്ലാ എംപിമാരുടേയും പിന്തുണവേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭ്യര്‍ത്ഥിച്ചു. അമേരിക്ക – ഇറാന്‍ സമാധാന ചര്‍ച്ച നാളെ പാക്കിസ്ഥാനിലെ ഇസ്ലമാബാദില്‍ […]
രാത്രി വാർത്തകൾ
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍ 2026-ല്‍ അത് അന്തിമ കണക്കുകള്‍ വരും മുമ്പേ 77.62 ശതമാനം ആയി ഉയര്‍ന്നു. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്‌തു. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം […]
ടിസിഎസ് അറ്റാദായത്തില്‍ 12 ശതമാനം വര്‍ദ്ധന
2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം വര്‍ദ്ധിച്ച് 13,718 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 10 ശതമാനം വളര്‍ച്ചയോടെ 70,698 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 31 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കാനും കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ 2026 സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭവിഹിത വിതരണം […]
എന്താണ് ഗൂഗിള്‍ പേയിലെ പോക്കറ്റ് മണി ഫീച്ചര്‍?
പോക്കറ്റ് മണി എന്ന പേരിലുള്ള ഫീച്ചറില്‍ ചില പരിഷ്‌കരണങ്ങള്‍ വരുത്തി ഗൂഗിള്‍ പേ. ഗൂഗിള്‍ പേ ഓപ്പണ്‍ ചെയ്യുമ്പോള്‍ തന്നെ പോക്കറ്റ് മണി കാണാന്‍ കഴിയുന്ന തരത്തിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇത് വ്യാജമാണ് എന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇതില്‍ വീഴരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും യുപിഐ പണമിടപാടുകള്‍ നടത്താന്‍ സഹായിക്കുന്നതാണ് ‘പോക്കറ്റ് മണി’ ഫീച്ചര്‍. ഗൂഗിള്‍ പേ ഉപയോഗിക്കുന്ന നിലവിലെ ഉപയോക്താവ് ‘പ്രൈമറി യൂസര്‍’ ആയിരിക്കും. ഇവര്‍ക്ക് […]
ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നേടി ‘ധുരന്ധര്‍’
ജിയോ സ്റ്റുഡിയോസ് ബി62 സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച, ആദിത്യ ധര്‍- രണ്‍വീര്‍ സിങ് ചിത്രം ‘ധുരന്ധര്‍ പ്രതികാരം’ മൂന്നാം വീക്കെന്‍ഡ് അവസാനിക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രമായി. 1622 കോടിയാണ് ചിത്രം ഇതിനോടകം സ്വന്തമാക്കിയ ആഗോള ഗ്രോസ് കലക്ഷന്‍. വടക്കേ അമേരിക്കയില്‍ 25 മില്യണ്‍ ഡോളര്‍, ജര്‍മ്മനിയില്‍ 1 മില്യണ്‍ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യന്‍ സിനിമ എന്ന ബഹുമതിയും ധുരന്ധര്‍ പ്രതികാരം സ്വന്തമാക്കി. ആഗോളതലത്തില്‍ […]
‘കാട്ടാളന്‍’ ഏറ്റെടുത്ത് ഹോംബാലെ ഫിലിംസ്
ഇന്ത്യന്‍ സിനിമയില്‍ ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ‘കെജിഎഫ്’, ‘കെജിഎഫ് 2’, ‘കാന്താര ചാപ്റ്റര്‍ 2’, ‘കാന്താര ചാപ്റ്റര്‍ 1′,’സലാര്‍’ തുടങ്ങിയ ചിത്രങ്ങള്‍ സമ്മാനിച്ച നിര്‍മാണ കമ്പനിയായ ഹോംബാലെ ഫിലിംസ് ‘കാട്ടാളന്‍’ കര്‍ണാടക വിതരണാവകാശം സ്വന്തമാക്കി. റെക്കോര്‍ഡ് തുകയ്ക്കാണ് വിതരണാവകാശം ഏറ്റെടുത്തിരിക്കുന്നത്. മലയാള സിനിമയ്ക്ക് വലിയൊരു ആഗോള വിപണി ലക്ഷ്യം വെച്ചുകൊണ്ടാണ് ‘കാട്ടാളന്‍’ ഒരുങ്ങുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിച്ച് പോള്‍ ജോര്‍ജ്ജ് […]
വാഹനവില്‍പനയില്‍ റെക്കോഡിട്ട വര്‍ഷം
മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് വിറ്റഴിച്ചത് മൂന്നു കോടിക്കടുത്ത് വാഹനങ്ങള്‍. ഓട്ടോമൊബൈല്‍ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകള്‍ പ്രകാരം 2025-26 സാമ്പത്തികവര്‍ഷം 2,96,71,064 വാഹനങ്ങളാണ് നിരത്തിലെത്തിയത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13.30 ശതമാനം അധികമാണിത്. വില്‍പ്പനയില്‍ മുന്നില്‍ ഇരുചക്രവാഹന വിഭാഗമാണ്. 2.14 കോടി ഇരുചക്രവാഹനങ്ങളാണ് നിരത്തിലെത്തിയത്. രണ്ടാമതുള്ള യാത്രാവാഹന വിഭാഗത്തില്‍ 47 ലക്ഷം കാറുകള്‍ നിരത്തിലെത്തി. ഇരു വിഭാഗത്തിലും 13 ശതമാനത്തിലധികം വാര്‍ഷിക വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി. 10.61 […]
