Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഗഗൻയാന്റെ മുന്നൊരുക്കങ്ങളിൽ നിർണ്ണായക കടമ്പ പിന്നിട്ട് ഐഎസ്ആര്‍ഒ

ഗഗൻയാന്റെ ഭാഗമായുള്ള രണ്ടാമത്തെ ഇന്റഗ്രേറ്റഡ് എയർ ഡ്രോപ്പ് ടെസ്റ്റ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലാണ് പരീക്ഷണം നടന്നത്. പിഎസ്എൽവി ദൗത്യത്തിന്റെ പരാജയത്തിന് ശേഷം നടന്ന ആദ്യ ദൗത്യമാണിത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിംഗാണ് ഈ നേട്ടം പുറംലോകത്തെ അറിയിച്ചത്. ഇന്ന് രാവിലെ നടന്ന പരീക്ഷണത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്ത് വിട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആർ ഡി ഒ ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്തു

പാലക്കാട് എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിന് കോഴ ആരോപണത്തിൽ പാലക്കാട് ആർ ഡി ഒയാണ് ശോഭാസുരേന്ദ്രന്റെ മൊഴി എടുത്തത്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുത്തു എന്ന ആരോപണത്തെ തുടർന്നുള്ള പരാതിയിൻമേലാണ് നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധ

കണ്ണൂർ മട്ടന്നൂരിൽ ക്ഷേത്രോത്സവ സദ്യയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വയോധികൻ മരിച്ചു. പേരാവൂർ പൂവത്തുംകണ്ടി വിജയനാണ് മരിച്ചത്. 70 വയസായിരുന്നു. ഏപ്രിൽ ആറിന് കാര പുതിയേടത്ത് മടപ്പുര ക്ഷേത്രത്തിലെ സദ്യ കഴിച്ച മുന്നൂറിലധികം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സദ്യയിലെ പച്ചടിയിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് താപനില കൂടുന്നു

താപനില ഉയർന്നതിനെ തുടർന്ന് 12 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി വയനാട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ ആണ് മുന്നറിയിപ്പ്. പാലക്കാട്‌ 39 ഡിഗ്രി വരെയും, കൊല്ലം ജില്ലയിൽ 38 ഡിഗ്രി വരെയും താപനില രേഖപെടുത്തി. സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി അധിക താപനിലയാണ് നിലവിൽ രേഖപ്പെടുത്തുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രിവരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ടി വി കെ അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്‌യുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയത്. മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു വിജയ്. അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ച് ഫ്ലൈയിംഗ് സ്ക്വാഡ് അംഗങ്ങൾ വിജയ്‌യുടെ വാഹനവ്യൂഹം തടയുകയും പരിശോധനയ്ക്കായി നിർദ്ദേശിക്കുകയുമായിരുന്നു. മോഡൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പണമോ മറ്റ് നിരോധിത വസ്തുക്കളോ കടത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അധിക്ഷേപ പരാമർശവുമായി പി സി ജോർജ്

കത്തോലിക്ക സഭാ നേതൃത്വത്തിനെതിരെ അധിക്ഷേപ പരാമർശവുമായി പി സി ജോർജ്. ചില മെത്രാന്മാർ യുഡിഎഫുകാരാണെന്നും യുഡിഎഫിന് വേണ്ടി ഇവര്‍ കുരക്കുകയാണെന്നും പി സി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിൽ വിളിച്ചുപറഞ്ഞെന്നും പിസി ജോർജ് ആരോപിച്ചു. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ടെന്ന് പറഞ്ഞ പി സി ജോർജ്, എഫ്സിആര്‍എ വരുമെന്നും നിയമം പാലിക്കാത്തവരെ പാലിപ്പിക്കുമെന്നും, സഭയായാലും എന്തായാലും വിദേശത്ത് നിന്ന് പണം വന്നാൽ കണക്ക് കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഏപ്രില്‍ 10, വെള്ളിയാഴ്ച

    വോട്ടെണ്ണുന്നതിനു മുമ്പേ യുഡിഎഫില്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദവിയെച്ചൊല്ലി ചര്‍ച്ച. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാത്രമല്ല, രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹനാണെന്നു മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുധാകരന് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനായി മുസ്ലീം ലീഗിന് അര്‍ഹതയുണ്ടെന്നും ഇപ്പോള്‍ അവകാശ വാദം ഉന്നയിക്കുന്നില്ലെന്നും പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോയെന്നു […]

Posted inബിസിനസ്സ്

ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം!

വിദേശത്ത് നിന്ന് അയക്കുന്ന പണം വൈകാതെ നാട്ടില്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. വിദേശ വിനിമയ വിപണി പ്രവര്‍ത്തിക്കുന്ന സമയത്ത് പണം ലഭിച്ചാല്‍ അതേദിവസംതന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം. മാര്‍ക്കറ്റ് സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം. വ്യക്തിഗത താമസക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍വാര്‍ഡ് പേയ്മെന്റുകള്‍ക്കായി ബാങ്കുകള്‍ക്ക് ‘സ്‌ട്രെയിറ്റ്-ത്രൂ പ്രോസസിങ്’ നടപ്പിലാക്കാം. ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം. വിദേശ രാജ്യത്തെ ബാങ്കില്‍ ഇന്ത്യയിലെ ബാങ്ക് […]

Posted inടെക്നോളജി

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ‘രഹസ്യമായി വായിക്കപ്പെടുന്നു’

വാട്‌സ്ആപ്പിനെതിരെ വീണ്ടും സ്വകാര്യതാ വിവാദം. ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ‘രഹസ്യമായി വായിക്കപ്പെടുന്നു’ എന്ന് ടെലിഗ്രാമിന്റെ സ്ഥാപകനും സിഇഒയുമായ പവല്‍ ദുറോവ് ഉന്നയിച്ച ആരോപണങ്ങളാണ് ചര്‍ച്ചക്ക് ചൂടു പകര്‍ന്നത്. ഇതിനെതിരെ വാട്‌സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റ പ്ലാറ്റ്ഫോംസ് ശക്തമായി രംഗത്തു വന്നു. വാട്‌സ്ആപ്പ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉപയോഗിക്കുന്നു, ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ കമ്പനിയ്ക്ക് വായിക്കാന്‍ സാധ്യമല്ല എന്നാണ് കമ്പനിയുടെ വിശദീകരണം. അമേരിക്കയില്‍ ഫയല്‍ ചെയ്ത ഒരു ക്ലാസ് ആക്ഷന്‍ കേസാണ് ഈ വിവാദത്തിന് തുടക്കമിട്ടത്. വാട്‌സ്ആപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് […]

Posted inവിനോദം

വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു

പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു. ചിത്രത്തിന്റെ വിവിധ ഭാഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകര്‍ത്തിയ അഞ്ചരമിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തില്‍ വിജയ്യുടെ ഇന്‍ട്രോ, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ്, ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകള്‍ എന്നിവ പ്രചരിക്കുന്നതായി അവകാശപ്പെട്ടു. മുഴുവന്‍ ചിത്രം തന്നെ ചോര്‍ന്നതായി പലരും എക്സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. മുഴുവന്‍സമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകന്‍’ വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 400 കോടിയാണ് […]