Posted inവിനോദം

വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു

പ്രദര്‍ശനാനുമതി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ജനനായകന്‍’ ചോര്‍ന്നു. ചിത്രത്തിന്റെ വിവിധ ഭാഗങ്ങളാണ് ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെസ്റ്റ് സ്‌ക്രീനിങ്ങിനിടെ പകര്‍ത്തിയ അഞ്ചരമിനിറ്റോളം ദൈര്‍ഘ്യമുള്ള ക്ലിപ്പുകളാണ് പുറത്തുവന്നത്. സംഘട്ടന രംഗത്തില്‍ വിജയ്യുടെ ഇന്‍ട്രോ, ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡ്, ദളപതി കച്ചേരി പാട്ട്, ചില കാമിയോ വേഷങ്ങള്‍ വെളിപ്പെടുത്തുന്ന സീനുകള്‍ എന്നിവ പ്രചരിക്കുന്നതായി അവകാശപ്പെട്ടു. മുഴുവന്‍ ചിത്രം തന്നെ ചോര്‍ന്നതായി പലരും എക്സില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിന് സ്ഥിരീകരണമില്ല. മുഴുവന്‍സമയ രാഷ്ട്രീയത്തിലിറങ്ങിയ വിജയ്യുടെ അവസാന ചിത്രമെന്നാണ് ‘ജനനായകന്‍’ വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 400 കോടിയാണ് […]

Posted inവിനോദം

ഏഴ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിലെത്തി ‘വാഴ 2’

ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ നവാഗതനായ സവിന്‍ സ സംവിധാനം ചെയ്ത ‘വാഴ 2′ ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ 7 ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് അതിവേഗം 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ത്യയില്‍ തന്നെ ടോപ് വാഴ 2 തന്നെയാണ്. ഹാഷിര്‍, അലന്‍ ബിന്‍ […]

Posted inഓട്ടോമോട്ടീവ്

മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിങ്

മിഡ്സൈസ് എസ്യുവി വിഭാഗത്തില്‍ സവിശേഷമായ നേട്ടം സ്വന്തമാക്കി കിയ സെല്‍റ്റോസ്. ഭാരത് എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെയാണ് സെല്‍റ്റോസിലെ സുരക്ഷ അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 32-ല്‍ 31.70 പോയിന്റും കുട്ടികള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 49-ല്‍ 45 പോയിന്റും നേടിയാണ് സെല്‍റ്റോസ് കരുത്ത് തെളിയിച്ചിരിക്കുന്നത്. സെല്‍റ്റോസിന്റെ ഡീസല്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പായ എച്ച്ടിഇ ഓപ്ഷണല്‍ വേരിയന്റാണ് ക്രാഷ് ടെസ്റ്റിന് ഇറങ്ങിയത്. ഭാരത് എന്‍ക്യാപ് ഇടിപരീക്ഷയില്‍ ഇറങ്ങിയിട്ടുള്ള ഐസ് എന്‍ജിന്‍ വാഹനങ്ങളില്‍ മുതിര്‍ന്നവരുടെ സുരക്ഷയില്‍ […]

Posted inപുസ്തകങ്ങൾ

നരിക്കുത്ത്

ഇത് പകയുടെ, പ്രതികാരത്തിന്റെ, വേട്ടയാടലിന്റെ കഥയാണ്. കൊമ്പുകുത്തിയില്‍ ഇച്ചിരി കുരുമുളകും കപ്പയുമൊക്കെയായി സാധാരണജീവിതം നയിച്ചിരുന്ന ബെന്നിയുടെ ജീവിതത്തില്‍ പൊടുന്നനേയുണ്ടാവുന്ന ചില സംഭവങ്ങള്‍ കൊണ്ടെത്തിക്കുന്നത് ഒരു നരിക്കുത്തിലാണ്. നരി നരഭോജിയാകുമ്പോള്‍ കുന്തവും വടിയും പന്തവുംകൊണ്ട് ആക്രമിച്ചു കൊല്ലുന്നതാണ് പുരാതനമനുഷ്യന്റെ നരിക്കുത്ത്. എന്നാല്‍ ഇവിടെ ചിന്നമറയൂരിന്റെ ഉള്‍ക്കാടുകളില്‍ നരിക്കുത്ത് അരങ്ങേറുന്നത് എന്തിനുവേണ്ടിയാണ്? അതിനു കോപ്പുകൂട്ടിയതും വലയില്‍ കുടുങ്ങിയതുമാരാണ്? ‘നരിക്കുത്ത്’. രാജു ഫ്രാന്‍സിസ്. ഡിസി ബുക്‌സ്. വില252 രൂപ.

Posted inആരോഗ്യം

നമ്മുടെ ഇരിപ്പും തലച്ചോറിനെ സ്വാധീനിക്കുന്നുണ്ട്!

ഇരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. സ്ഥിരമായി ടിവി കണ്ടുകൊണ്ട് സോഫയില്‍ മാനസികമായി നിഷ്‌ക്രിയമായി ഇരിക്കുന്നവര്‍ക്ക്, പിന്നീട് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇരിക്കുമ്പോള്‍ വായിക്കുക, കമ്പ്യൂട്ടറില്‍ ജോലി ചെയ്യുക, ഗെയിം അല്ലെങ്കില്‍ പസിലുകള്‍ പരിഹരിക്കുക തുടങ്ങിയ മാനസികമായി ഉത്തേജിപ്പിക്കുന്ന പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് നേരത്തെ പറഞ്ഞ വിഭാഗത്തെ അപേക്ഷിച്ച് ഡിമെന്‍ഷ്യ സാധ്യത കുറവായിരിക്കും. 19 വര്‍ഷം നീണ്ടുനിന്ന പഠനത്തില്‍ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

ആർട്ടെമിസ് ടു ദൗത്യസംഘത്തിന്റെ ഒറൈൺ പേടകം ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.37ന് സാൻഡിയാഗോ തീരത്തിനടുത്ത് പസഫിക് സമുദ്രത്തിൽ സ്പാഷ്ഡൗൺ ചെയ്യും. അരനൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യനെ വീണ്ടും ചന്ദ്രന്റെ സമീപത്തേക്ക് എത്തിച്ച ആർട്ടെമിസ് 2 ദൗത്യം.   നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പോളിങ് ഉണ്ടായതിന് പിന്നാലെ വിജയ പ്രതീക്ഷ പങ്കുവെച്ച് സ്ഥാനാര്‍ത്ഥികള്‍. 78.27 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട്ടെ ചിറ്റൂരിലാണ് ഉയർന്ന പോളിങ്. കുറവ് പത്തനംതിട്ടയിലെ റാന്നിയിൽ. സർവീസ് വോട്ടുകൾ, പോസ്റ്റൽ വോട്ടുകൾ, […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക് റിപ്പോർട്ട്

2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് ശുഭസൂചകമാണെന്നും എന്നാൽ ലക്ഷ്യത്തിലെത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും എങ്കിൽ മാത്രമേ വികസിത രാജ്യമായി ഉയരാൻ സാധിക്കൂവെന്നും റിപ്പോർട്ടിൽ  വ്യക്തമാക്കുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിൽ കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണം. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് പ്രതികള്‍.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്ന് ഷോൺ ജോർജ്

സഭക്ക് ബിജെപി വിരുദ്ധ നിലപാടാണെങ്കിൽ, തിരിച്ചും നിലപാട് മറ്റേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഷോൺ ജോർജ്. ചിലർക്കായി വിടുപണി ചെയ്യുന്നവർ സഭയിലുണ്ട്, ദീപിക പത്രവും ആ നിലപാടാണ് സ്വീകരിക്കുന്നത്. കെ സി വേണുഗോപാലിനെയും ജോസ് കെ മാണിയേയും കൊണ്ട് സഭക്ക് എന്ത് പ്രയോജനം ഉണ്ടായി എന്നും എഫ്സിആർഎ ബില്ല് മാറ്റിവച്ചത് തങ്ങളുടെ സമ്മർദപ്രകാരമാണെന്നും സഭക്ക് വേണ്ടെങ്കിൽ സഭയേയും വേണ്ടെന്ന് വയ്‌ക്കേണ്ടി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഷാനിമോൾ ഉസ്മാനെതിരെ പോലീസ് കേസെടുത്തു

പോളിങ്ങ് ബൂത്തിൽ നിരോധന ഉത്തരവ് ലംഘിച്ചതിന് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ പൊലീസ് കേസെടുത്തു. പോളിങ് സമയം കഴിഞ്ഞ ശേഷം ബൂത്തിൽ കയറാൻ ആർക്കും അനുവാദം ഇല്ല എന്ന തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയായിരുന്നു. പോളിങ് സമയത്തിന് ശേഷം പോളിങ് ബൂത്തിൽ കയറാൻ അനുവദിക്കാത്തതിനെ തുടർന്ന് കുത്തിയിരുന്ന് ഷാനിമോൾ പ്രതിഷേധിച്ചിരുന്നു. പൂച്ചാക്കൽ പൊലീസ് ആണ് കേസെടുത്തത്.