വാർത്തസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗേ. വനിതാ സംവരണം സംബന്ധിച്ച് മോദിയുടെ അവകാശവാദങ്ങൾ തെറ്റാണെന്നും മോദി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നും ഖർഗേ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മോദിയെ തീവ്രവാദി എന്ന് വിളിച്ചതിന് പിന്നാലെ ഖർഗേ അത് തിരുത്തിപ്പറയുകയും വിശദീകരണം നടത്തുകയും ചെയ്തു.ഇന്ത്യ സഖ്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ ആണ് മോദി ശ്രമിച്ചത്. അതിന് ഓരോ പാർട്ടിയുമായും പ്രത്യേക ചർച്ചയ്ക്കു ശ്രമിച്ചെന്നും ഇത്രയും സർക്കസ് നടത്തിയിട്ടും മോദി പരാജയപ്പെട്ടുവെന്നും ഖർഗേ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
വാർത്തസമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തീവ്രവാദി എന്ന് വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലിഖാർജുൻ ഖർഗേ
