ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ. ലൈംഗിക അതിക്രമ കേസ് വീണ ജോർജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലെന്നുള്ള എം സി അതുലിന്‍റെ പോസ്റ്റിലാണ് പിന്തുണ നല്‍കികൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ കമന്‍റ് ചെയ്തത്. ‘കുമാര പിള്ള സഖാവിന്റെ കാലം കഴിഞ്ഞിട്ടില്ല, അത് കൊണ്ട് തന്നെ ശരിയും തെറ്റും കോടതി തീരുമാനിക്കട്ടെ. കോടതി തെറ്റുകാരൻ എന്ന് പറയാതെ നിന്നെ തള്ളിപ്പറയില്ല. ആരോഗ്യ മേഖലയുടെ കടയ്ക്കൽ കത്രിക വെച്ച അഭിനേത്രിയുടെ തനിനിറം തുറന്നു കാണിച്ച കണ്ണൂരിന്റെ സമരനായകൻ’ എന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കമന്‍റ്.
ലൈംഗികാതിക്രമ കേസിലെ പ്രതിയായ കെഎസ്യു ജില്ലാ പ്രസിഡന്‍റ് എം സി അതുലിന് പിന്തുണയുമായി രാഹുൽ മാങ്കൂട്ടത്തിൽ
