തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തീരുമാനം നാളെ നടക്കുന്ന യോഗത്തിന് ശേഷം ഉണ്ടാകും. ദേവസ്വം, ജില്ലാ ഭരണകൂട യോഗം നാളെ രാവിലെ 10.30ന് നടക്കും. യോഗം വിളിക്കാൻ ഹൈക്കോടതി അനുമതി നൽകിയതായി ദേവസ്വം മന്ത്രി വിഎൻ വാസവൻ അറിയിച്ചു. സർക്കാർ ഏകപക്ഷീയമായി തീരുമാനമെടുക്കില്ലെന്നും ദേവസ്വങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനമെന്നും, പൂരം കഴിയാതെ താൻ തൃശൂരിൽ നിന്നും മടങ്ങുന്നില്ലെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.
തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനം നാളെ ഉണ്ടാകും
