തൃശൂർ പൂരത്തിലെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മൂന്നു മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചതായും നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റതായുമാണ് വിവരം. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായി ദൃക്സാക്ഷികൾ പറയുന്നു. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്ദം തുടരുന്നു.
തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം
