പാലക്കാട് വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിൻ്റെ സ്ട്രോങ്ങ് റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്ന് വിശദീകരണം. എല്ലാ സ്ഥാനാർത്ഥികളെയും രേഖാമൂലം അറിയിക്കുമെന്നും അതിന് ശേഷം മാത്രമേ സ്ട്രോങ്ങ് റൂം തുറക്കൂ എന്നും പാലക്കാട് ജില്ല കളക്ടർ വ്യക്തമാക്കി.
വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
