ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് ചിത്രം ‘ഛുപ്: റിവെഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ്’, എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സസ്‌പെന്‍സും നിഗൂഢതയും നിറച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്. ദുല്‍ഖറിന്റെ മറ്റൊരു കരിയര്‍ ബെസ്റ്റാകും ഛുപ് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോളും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 23 ന് ഛുപ് തിയറ്ററുകളില്‍ എത്തും. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഛുപ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു […]
സെപ്റ്റംബര്‍ 5, തിങ്കള്‍
◾കൊല്ലത്ത് 11 ശ്രീലങ്കന്‍ പൗരന്‍മാരെ പൊലീസ് പിടികൂടി. ഇവര്‍ ബോട്ട് മാര്‍ഗം ഓസ്ട്രേലിയയിലേക്കു കടക്കാന്‍ ശ്രമിക്കവേയാണു പിടിയിലായത്. ലോഡ്ജില്‍നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. തമിഴ്നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥരും സ്റ്റേഷനിലെത്തി ഇവരെ ചോദ്യം ചെയ്യുന്നുണ്ട്. ◾കെഎസ്ആര്‍ ടിസി ജീവനക്കാരുടെ ശമ്പള കുടിശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പു നല്‍കിയത്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. […]
‘ഒരു തെക്കന്‍ തല്ല് കേസി’ലെ പാട്ടെത്തി; ‘പാതിരയില്‍ തിരുവാതിര പോലെ…’
ബിജു മേനോനെ കേന്ദ്ര കഥാപാത്രമാക്കി ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ‘ഒരു തെക്കന്‍ തല്ല് കേസി’ലെ പാട്ടെത്തി. ‘പാതിരയില്‍ തിരുവാതിര പോലെ ‘ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസ് ആണ്. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് ശ്രീദേവി തെക്കേടത്ത് ആണ്. ടൊവിനോ തോമസ് ആണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ ഗാനം റിലീസ് ചെയ്തത്. റോഷന്‍ മാത്യുവും നിമിഷ സജയനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രം ഓണം റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. […]
‘കേരള സവാരി’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി.
കേരളത്തിന്റെ ‘കേരള സവാരി’ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായി തുടങ്ങി. സർക്കാർ ഉടമസ്ഥതയിലെ രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സർവീസ് ആയ കേരള സവാരി ആഗസ്റ്റ് 17നാണ് സര്‍വീസ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ആപ് പ്ലേസ്റ്റോറിൽ ലഭിച്ചിരുന്നില്ല. ഇത് വാർത്തയായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളാല്‍ ആപ് പ്ലേസ്റ്റോറില്‍ എത്താത്തത് വലിയ വാര്‍ത്തയായിരുന്നു. ഗൂഗിൾ വെരിഫിക്കേഷനിൽ നേരിട്ട കാലതാമസമാണ് ആപ്പ് വൈകാന്‍ കാരണമായത് എന്ന് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി അദ്ധ്യക്ഷനാകണം എന്നാണ് ബഹുഭൂരിപക്ഷം ആഗ്രഹിക്കുന്നത്. എന്നാൽ അദ്ദേഹം […]
സെപ്റ്റംബര്‍ 5, തിങ്കള്‍
◾പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി (54) വാഹനാപകടത്തില്‍ മരിച്ചു. കാറിലുണ്ടായിരുന്ന നാലു പേരില്‍ മിസ്ത്രിയടക്കം രണ്ടുപേര്‍ മരിച്ചു. മിസ്ത്രി സഞ്ചരിച്ച മെഴ്സിഡസ് കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. മുംബൈ- അഹമ്മദാബാദ് ദേശീയപാതയില്‍ പാല്‍ഘറില്‍ സൂര്യനദിക്കു കുറുകെയുള്ള ഛറോത്തി പാലത്തിനു സമീപമായിരുന്നു അപകടം. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവര്‍ അനുശോചിച്ചു. ◾തിരുവനന്തപുരം വിതുരയ്ക്ക് സമീപം മങ്കയം വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ രണ്ടു മരണം. ആറു വയസുകാരി നസ്റിയ ഫാത്തിമ മരിച്ചു. കാണാതായ ഷാനി (33)ക്കായി തെരച്ചില്‍ തുടരുന്നു. […]
Shubadhinam – 444
പരാജയവഴികളെ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കികൊടുക്കാനായാല്‍ അതാകും പുതിയ വഴി അന്വേഷിക്കുന്നവര്‍ക്കുള്ള ആദ്യപാഠം
Sweet Box | 04.09
പാം ജുമെയ്റയിലെ അനന്ത് അംബാനിയുടെ ലക്ഷ്വറി വില്ലയും മറ്റു വിശേഷങ്ങളും
സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’യിലെ ‘ആരമ്പ തേനിമ്പ’ ഗാനം
പാപ്പന്റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘ആരമ്പ തേനിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. സംഗീതം ശ്രീനാഥ് ശിവശങ്കരന്‍. മധു ബാലകൃഷ്ണന്‍ ആണ് ആലപിച്ചിരിക്കുന്നത്. 1998 മുതല് 2018 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ കഥാപശ്ചാത്തലം. ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ […]
സെപ്റ്റംബര്‍ 4, ഞായര്‍
◾കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവിനു മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ മാഗ്സസെ അവാര്‍ഡിന് തെരഞ്ഞെടുത്തെങ്കിലും നിരസിച്ചു. കമ്മ്യൂണിസ്റ്റ് വിരുദ്ധനായ മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് രമണ്‍ മാഗ്സസെയുടെ പേരിലുള്ള അവാര്‍ഡ് വാങ്ങരുതെന്ന് സിപിഎം നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് അവാര്‍ഡ് നിരസിച്ചതെന്ന് ആരോപണം. അവാര്‍ഡ് നിരസിക്കുകയാണെന്ന് ശൈലജ സംഘാടക സമിതിയെ അറിയിച്ചിരുന്നു. ◾മാഗ്സസെ അവാര്‍ഡ് നിരസിച്ചത് പാര്‍ട്ടി തീരുമാനമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും. വ്യക്തി എന്ന നിലയിലായിരുന്നു അവാര്‍ഡിനു പരിഗണിച്ചത്. എന്നാല്‍ […]
‘സുന്ദരി ഗാര്‍ഡന്‍സി’ലെ പുതിയ ഗാനം ‘സൂര്യാംശമേ…’
നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുന്ദരി ഗാര്‍ഡന്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘സൂര്യാംശമേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. അല്‍ഫോന്‍സ് ജോസഫ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മൃദുല വാര്യര്‍ ആണ്. നവാഗതനായ ചാര്‍ലി ഡേവിസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രമാണിത്. ഡയറക്ട് ഒടിടി റിലീസ് ആയി സെപ്റ്റംബര്‍ 2 ന് സോണി ലിവിലൂടെ ആയിരുന്നു റിലീസ്. തെന്നിന്ത്യന്‍ ഭാഷാ സിനിമകളുടെ ഹിന്ദി […]
