◾നിയമസഭാ സ്പീക്കറായി എ.എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഷംസീറിന് 96 വോട്ട് ലഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അന്‍വര്‍ സാദത്തിന് 40 വോട്ടു കിട്ടി. എം.ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് തെരഞ്ഞെടുപ്പു നിയന്ത്രിച്ചത്. പുതിയ സ്പീക്കറെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചേര്‍ന്ന് ചെയറിലേക്ക് നയിച്ചു. ഇരുവരും കക്ഷി നേതാക്കളും അനുമോദിച്ചു. ◾പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള കര്‍മ്മപദ്ധതിക്കായുള്ള അവലോകന യോഗത്തില്‍ ആരോഗ്യ- മൃഗസംരക്ഷണ […]
വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ‘പുലര്‍കാല മേഘം’, ചിത്രം ‘സ്റ്റേറ്റ് ബസ്’
മലയാളി സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത നിരവധി ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് വിദ്യാധരന്‍ മാസ്റ്റര്‍. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഈണത്തിലെത്തിയ പുതിയ മെലഡിയും സംഗീത പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. സ്റ്റേറ്റ് ബസ് എന്ന ചിത്രത്തിനുവേണ്ടി വിദ്യാധരന്‍ മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസ് ആണ്. പ്രശാന്ത് പ്രസന്നന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ചന്ദ്രന്‍ നരീക്കോട് ആണ് ചിത്രത്തിന്റെ സംവിധാനം. സന്തോഷ് കീഴാറ്റൂര്‍, വിജിലേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു പ്രതിയുമായി […]
സെപ്റ്റംബര്‍ 12, തിങ്കള്‍
◾സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്ന ബുദ്ധിമുട്ടുകളില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര വിഹിതം വെട്ടിക്കുറച്ചത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍നിന്നു ജി.എസ്.ടി കുടിശ്ശിക കിട്ടാനുണ്ട്. ധനമന്ത്രി പറഞ്ഞു. രണ്ടു മാസത്തെ ക്ഷേമ പെന്‍ഷന്‍, ഓണക്കിറ്റ്, സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയവ അടക്കം കേരളം ഓണക്കാലത്ത് ചെലവിട്ടത് 15,000 കോടി രൂപയാണ്. ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് തിരുവനന്തപുരത്ത് ആവേശോജ്വല സ്വീകരണം. നേതാക്കളും പ്രവര്‍ത്തകരും അടക്കം അനേകം പേരാണു യാത്രയില്‍ അണിചേരുന്നത്. രാഹുലിന്റെ യാത്രയ്ക്ക് അഭിവാദ്യമേകാന്‍ […]
Shubadhinam – 450
ആര്‍പ്പുവിളികള്‍ക്ക് നിന്നുകൊടുക്കാത്തവരോട് ആളുകള്‍ക്ക് ബഹുമാനം കൂടുകയേ ഉള്ളൂ
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ‘വാമനന്‍’ ട്രെയിലര്‍
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പേടിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ സിനിമാ കരിയറിലെ മറ്റൊരു മികച്ച കഥാപാത്രമാകും ചിത്രത്തിലേതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്. ബൈജു, അരുണ്‍, നിര്‍മല്‍ […]
Shubarathri – 840
ദിലീപ് സാങ്വി എന്ന വ്യത്യസ്തത: സണ്‍ ഫാര്‍മ എന്ന വന്‍ കോര്‍പറേറ്റിന്റെ ഉടമയായ ദിലീപ് സാങ്വി പല വീക്ഷണത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു, ഒന്ന് കേട്ടുനോക്കൂ.
Sweet Box | 11.09
ഫൂലന്ദേവിയെപ്പോലൊരു സരള ജാദവ് |Sweet Box | 11.09 | Franco Louis
സെപ്റ്റംബര്‍ 11, ഞായര്‍
◾തെരുവുനായ ശല്യം പരിഹരിക്കാന്‍ വന്ധ്യംകരണത്തിന് 152 ബ്ലോക്കു പഞ്ചായത്തുകളില്‍ എബിസി സെന്ററുകള്‍ സജ്ജമാക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. നാളെ മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് കര്‍മ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. (ഈ ലോകം ആരുടേതാണ്? ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/_HIISe_ONuI ) ◾രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു തിരുവനന്തപുരം ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയ […]
രചന, സംവിധാനം അനൂപ് മേനോന്‍, ‘കിംഗ് ഫിഷ്’ പുതിയ ടീസറെത്തി
അനൂപ് മേനോന്റെ രചനയിലും സംവിധാനത്തിലും എത്തുന്ന ചിത്രം കിംഗ് ഫിഷിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോനും രഞ്ജിത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അംജിത്ത് എസ് കോയയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നന്ദു, നിരഞ്ജന അനൂപ്, ദിവ്യ പിള്ള, ദുര്‍ഗ കൃഷ്ണ, ഇര്‍ഷാദ് അലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. എന്നാല്‍ അനൂപ് മേനോന്റെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രവും. 2020ല്‍ […]
സെപ്റ്റംബര്‍ 11, ഞായര്‍
◾കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക 20 നു പ്രസിദ്ധീകരിക്കുമെന്ന് വരണാധികാരിയായ മധുസൂദന്‍ മിസ്ത്രി. വോട്ടര്‍പട്ടിക ആവശ്യപ്പെട്ടു കത്തു നല്കിയ ശശി തരൂര്‍ അടക്കമുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാര്‍ക്കു നല്‍കിയ മറുപടിയിലാണ് ഈ വിവരം. ഒമ്പതിനായിരം പ്രതിനിധികളടങ്ങുന്ന വോട്ടര്‍പട്ടിക പ്രസിഡന്റു സ്ഥാനാര്‍ത്ഥിക്കു മാത്രം ഓഫീസില്‍ പരിശോധിക്കാമെന്നാണു മിസ്ത്രിയുടെ അറിയിപ്പ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പത്രിക സമര്‍പ്പണം ഈ മാസം 22 ന് തുടങ്ങും. ഇതിനിടെ ശശി തരൂര്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി അധ്യക്ഷ സ്ഥാനത്തേക്കു ഗാന്ധികുടുംബം പരിഗണിക്കുന്ന നേതാവുമായ അശോക് […]
