അമിതഭാരം കുറയ്ക്കാനും ചയാപചയവും പ്രതിരോധശേഷിയും മെച്ചപ്പെടുത്താനും പുളിപ്പിച്ച ഭക്ഷണങ്ങള്‍ സഹായിക്കുമെന്ന് പഠനം. തൈരും യോഗര്‍ട്ടും മാത്രമല്ല കൊറിയക്കാരുടെ കിംചി അടക്കമുള്ള വിഭവങ്ങള്‍ ഇക്കാര്യത്തില്‍ മികച്ചതാണ്. പുളിപ്പിച്ച ഭക്ഷണങ്ങളിലുള്ള നല്ല ബാക്ടീരിയയും യീസ്റ്റും വയറിലെയും കുടലുകളിലെയും സൂക്ഷ്മാണുക്കളുടെ സന്തുലനം നിലനിര്‍ത്തുന്നു. നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളും അടങ്ങുന്നതാണ് നമ്മുടെ ദഹനവ്യവസ്ഥ. ചീത്ത ബാക്ടീരിയയുടെ തോത് ഉയരുന്നത് ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കും. ഭക്ഷണത്തില്‍ കൂടുതല്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കൂടുതല്‍ നല്ല ബാക്ടീരിയകളെ നാം ദഹനവ്യവസ്ഥയില്‍ എത്തിക്കുന്നു. പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ക്ക് തുല്യമായ […]
നവംബര്‍ 5, ശനി
◾കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച മേയറുടെ കത്തില്‍ വിവാദം. ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ മേയര്‍ ആര്യ രാജേന്ദ്രാണ് കത്തയച്ചിരിക്കുന്നത്. അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കുള്ള കരാര്‍ നിയമനത്തിനാണ് 295 പേരുടെ ലിസ്റ്റ് ചോദിച്ചിരിക്കുന്നത്. ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്. തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്. അതേ സമയം […]
കേരളത്തിലെ സർക്കാരിനെ പിരിച്ചുവിടണമെന്ന് കെ സുധാകരൻ പറഞ്ഞിട്ടില്ലെന്ന് കെ സി വേണുഗോപാൽ
കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെ പിരിച്ച് വിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞിട്ടില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ക്രമക്കേടുകളിൽ നടപടിയെടുത്ത് കാണിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്.സംസ്ഥാനത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഒത്തുകളി നടക്കുകയാണ്. പദവിക്കനുസരിച്ച് നടപടിയെടുക്കണം. അല്ലാതെ പത്രങ്ങളിൽ വാർത്ത വരുത്തുന്നതിന് വേണ്ടി ഓരോരുത്തരെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് പുനസംഘടനയില്‍ സംഘടന ജനറല്‍സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ പേരുകളില്‍ ചര്‍ച്ച തുടങ്ങി. […]
ബിജെപിക്ക് വേണ്ടി എംഎൽഎമാർക്ക് പണം നൽകി എന്നത് ടി ആർ എസ്സിന്റെ ട്രാപ്പെന്ന് തുഷാർ വെള്ളാപ്പള്ളി
ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎൽഎമാരെ പണം നൽകി കൂറുമാറ്റാനുള്ള ശ്രമംനടത്തിയെന്ന ആരോപണം തുഷാർ വെള്ളാപ്പള്ളി നിഷേധിച്ചു. ടിആർഎസിന്റെ ട്രാപ്പാണ് നടന്നതെന്ന് തുഷാര്‍ പറഞ്ഞു. ഏജന്റുമാര്‍ തന്നെ ഇങ്ങോട്ട് ഫോണിൽ വിളിക്കുകയായിരുന്നു. മീറ്റിങ്ങിൽ കാണാമെന്ന് താൻ മറുപടിയും നൽകി.ഏജന്‍റുമാര്‍ക്ക് ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും മാനനഷ്ട കേസ് കൊടുക്കുന്നത് ആലോചിക്കുമെന്നും തുഷാർ വിശദീകരിച്ചു. ബിജെപിക്ക് വേണ്ടി പണം നല്‍കി ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബി ഡി ജെ എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര […]
ഗവർണ്ണക്കെതിരേ നിയമോപദേശം; ഫാലി എസ് നരിമാന് ഫീസ് 45.9 ലക്ഷം രൂപ.
സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടൽ നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമ നടപടിക്കായി ഫാലി എസ് നരിമാന് സർക്കാർ നൽകുന്നത് 45.9 ലക്ഷം രൂപ.നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും ഫീസായി നൽകാനാണ് ഈ തുക. കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ 11 ബില്ലുകളാണ് നിയമസഭ പാസാക്കിയിരുന്നത്. ഇതില്‍ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്‍ അടക്കമുള്ള 4 ബില്ലുകള്‍ക്കും കഴിഞ്ഞ വര്‍ഷം നിയമസഭ പാസാക്കിയ രണ്ട് ബില്ലുകള്‍ക്കും ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ടായിരുന്നില്ല. ഇതില്‍ ഗവര്‍ണര്‍ക്കെതിരെ സ്വീകരിക്കേണ്ട നിയമ […]
ഒറ്റ ദിവസം കൊണ്ട് പവന് 720 രൂപ കൂടി സ്വര്‍ണവില
സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 720 രൂപ. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 37,600 രൂപയായി. ഗ്രാമിന് 90 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4,700 രൂപ. ഇന്നലെ ഇടിഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഇന്നലെ 480 രൂപയുടെ ഇടിവാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവില ഇടിഞ്ഞിരുന്നു. 600 രൂപയാണ് രണ്ട് ദിവസംകൊണ്ട് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 90 രൂപയാണ് ഇന്ന് […]
വിദേശ നാണ്യ ശേഖരത്തില്‍ വര്‍ധന
ഇന്ത്യയുടെ വിദേശ നാണ്യ കരുതല്‍ ശേഖരം (ഫോറക്‌സ് റിസര്‍വ്) ഒറ്റയാഴ്ച കൊണ്ട് കൂടിയത് 656.1 കോടി ഡോളര്‍. ഇതോടെ ഒക്ടോബര്‍ 28ന് ഫോറക്‌സ് റിസര്‍വിന്റെ മൂല്യം 53108.1 കോടി ഡോളറായെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രേഖ വ്യക്തമാക്കുന്നു. തൊട്ടുമുന്‍പത്തെ ആഴ്ച ഇത് 52452 കോടി ഡോളറായിരുന്നു.ഫോറിന്‍ കറന്‍സി അസറ്റ്‌സ് 577.2 കോടി യുഎസ് ഡോളര്‍ വര്‍ധിച്ച് 47084.7 എന്ന നിലയിലേക്കെത്തിയെന്നും ആര്‍ബിഐ വെളിപ്പെടുത്തുന്നു. കരുതല്‍ സ്വര്‍ണ ശേഖരം( ഗോള്‍ഡ് റിസര്‍വ്) 55.6 കോടി യുഎസ് ഡോളര്‍ […]
ഭേഡിയ ചിത്രത്തിലെ ‘അപ്‌ന ബന ലേ’ ഗാനമെത്തി
വരുണ്‍ ധവാന്‍, കൃതി സനോണ്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ഭേഡിയ’ചിത്രത്തിലെ ഗാനം പുറത്തുവിട്ടു. ഭേഡിയ’യിലെ ‘അപ്‌ന ബന ലേ’ എന്ന ഗാനമാണ് പുറത്തുവിട്ടത്. നവംബര്‍ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. അമര്‍ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാസ്‌കര്‍’ എന്ന കഥാപാത്രമായാണ് വരുണ്‍ ധവാന്‍ അഭിനയിക്കുന്നത്. ”ഡോ. അനിക’ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ കൃതി സനോണ്‍ അഭിനയിക്കുന്നത്. സച്ചിന്‍- ജിഗാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക. ദീപക് […]
മകളുടെ ചിത്രം ‘ലാല്‍ സലാ’മില്‍ രജനികാന്ത് അതിഥി വേഷത്തില്‍
രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. ‘ലാല്‍ സലാം’ എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്മാന്‍ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു. ധനുഷ് നായകനായി ‘3’ഉം ‘വെയ് രാജ വെയ്’ എന്ന സിനിമയും ഐശ്വര്യ സംവിധാനം ചെയ്തിട്ടുണ്ട്. ‘സിനിമ വീരന്‍’ എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ‘സ്റ്റാന്‍ഡിംഗ് ഓണ്‍ ആന്‍ ആപ്പിള്‍ ബോക്‌സ്: ദ […]
ഒരു ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിച്ച് ഒല
ഒരു ലക്ഷം സ്‌കൂട്ടറുകള്‍ നിര്‍മിച്ച് ഒല. നിര്‍മാണം ആരംഭിച്ച് പത്തുമാസം കൊണ്ട് ഒരു ലക്ഷം യൂണിറ്റ് എന്ന നാഴികകല്ല് പിന്നിട്ടു. ഇതോടെ രാജ്യത്തെ ഏറ്റവും അധികം വില്‍പനയുള്ള ഇലക്ട്രിക് സ്‌കൂട്ടറായി മുന്നേറുകയാണ് ഒല. അടുത്ത വര്‍ഷം പത്തു ലക്ഷം യൂണിറ്റും 2024ല്‍ ഒരു കോടി യൂണിറ്റും നിര്‍മിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്. എസ് 1, എസ് 1 പ്രോ, എസ് 1 എയര്‍ തുടങ്ങിയ മോഡലുകളാണ് ഓലയ്ക്കുള്ളത്. ഇതില്‍ […]
