ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ആന്‍ ശീതള്‍, ഗ്രേസ് ആന്റണിയുമാണ് നായികമാര്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനൊപ്പം തന്നെ സംഗീതത്തിനും പ്രണയത്തിനും വളരെയധികം പ്രാധാന്യം നല്‍കുന്ന മുഴുനീള എന്റര്‍ടെയ്നറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹരീഷ് കണാരന്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, അലന്‍സിയര്‍, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍, രസ്‌ന പവിത്രന്‍, സരസ ബാലുശ്ശേരി, രഞ്ജിത്ത് […]
വിവാഹ ആവാഹനത്തിലെ പുതിയ ഗാനം ‘അകലേ അകലേ’
നിരഞ്ജ് മണിയന്‍ പിള്ളയെ നായകനാക്കി സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന വിവാഹ ആവാഹനം എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘അകലേ അകലേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് സാം മാത്യു ആണ്. രാഹുല്‍ ആര്‍ ഗോവിന്ദ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മത്തായി സുനില്‍ ആണ്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതെന്ന് അണിയറക്കാര്‍ പറയുന്ന ചിത്രത്തില്‍ നായികയാവുന്നത് പുതുമുഖ താരം നിതാരയാണ്. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, […]
റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650
https://www.youtube.com/watch?v=O_tdRcUtLEU റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ കരുത്തുറ്റ ബൈക്ക് സൂപ്പര്‍ മെറ്റിയര്‍ 650 അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. അരങ്ങേറ്റ തീയതിയും ബൈക്കിന്റെ ചില ഭാഗങ്ങളും വെളിപ്പെടുത്തുന്ന ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 650 രാജ്യത്തെ ബ്രാന്‍ഡില്‍ നിന്നുള്ള മൂന്നാമത്തെ 650 സിസി മോഡലായിരിക്കും. 2022 ഡിസംബറിലോ 2023 ജനുവരിയിലോ ഇത് വിപണിയില്‍ അവതരിപ്പിച്ചേക്കും. എഞ്ചിനെ സംബന്ധിച്ചിടത്തോളം, പുതിയ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മെറ്റിയര്‍ 650 അതിന്റെ പവര്‍ട്രെയിന്‍ ആര്‍ഇ 650സിസി ഇരട്ടകളുമായി പങ്കിടും. ക്രൂയിസര്‍ ബൈക്കില്‍ 648 […]
‘ഞാന്‍ എന്ന ജസ്റ്റിസ്’
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു. ‘ഞാന്‍ […]
പൊടിയില്‍ നിന്നും കണ്ണുകളെ സംരക്ഷിക്കാന്‍
നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഡയോക്‌സൈഡ്, പരുക്കന്‍ പൊടിപടലങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള അപകടകരമായ വാതകങ്ങള്‍ അടങ്ങിയ മോശം വായുവിന്റെ ഗുണനിലവാരം കാരണം കണ്ണുകള്‍ക്ക് ചുവപ്പ്, വെള്ളം, വ്യത്യസ്ത നേത്ര അലര്‍ജികള്‍ എന്നിവയുള്ള കേസുകളുടെ എണ്ണം വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണിന്റെ വീക്കം,ചുവന്ന കണ്ണുകള്‍, കണ്ണുകളില്‍ ചൊറിച്ചില്‍, നിലവില്‍ പലരിലും കണ്ടുവരുന്ന വായു മലിനീകരണം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. കുട്ടികളും മുതിര്‍ന്നവരും കണ്ണില്‍ സൂക്ഷ്മകണികകള്‍ പ്രവേശിച്ചാലും കണ്ണ് തിരുമ്മുന്നത് ഒഴിവാക്കുകയും വെള്ളം ഉപയോഗിച്ച് കണ്ണുകള്‍ നന്നായി കഴുകുകയും വേണം. പുറത്ത് […]
ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിലേക്ക്
ഗോകുലിന് പിന്നാലെ സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവും സിനിമയിലേക്ക് സുരേഷ് ഗോപിയുടെ കുടുംബത്തിൽ നിന്ന് വീണ്ടും മലയാള സിനിമയിലേക്ക് ഒരാൾ കൂടി. സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷാണ് താരകുടുംബത്തിൽ നിന്ന് മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തുന്ന പുതിയ അംഗം. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സുരേഷ് ഗോപിയുടെ ചിത്രത്തിലൂടെ തന്നെയാണ് ഇളയ മകന്റെ കടന്നുവരവ്. സുരേഷ് ഗോപി ഈ ചിത്രത്തിൽ ഒരു വക്കീൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയും മകൻ ഗോകുലും ഒന്നിച്ച് അഭിനയിച്ച […]
പി വിഅബ്ദുൽവഹാബ് അബ്ദുൽവഹാബ് എംപിയുടെ മകനെ തിരുവനന്തപുരം എയർപോർട്ടിൽ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി
പി വി അബ്ദുൽവഹാബ് എംപിയുടെ മകനെ തിരുവനന്തപുരം എയർപോർട്ടിൽ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും പരിശോധന തുടർന്നതായി അബ്ദുൽ വഹാബ് പറഞ്ഞു. ഈ മാസം ഒന്നിന് വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്നപ്പോഴായിരുന്നു പരിശോധനയെന്ന് വഹാബ് പറഞ്ഞു. ആര്യാടൻ മുഹമ്മദിന്റെ അനുസ്മരണ പരിപാടി മലപ്പുറം നിലമ്പൂർ ചന്തക്കുന്നിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഈ പരിപാടിയിലാണ് മുസ്ലിം ലീഗിന്റെ ദേശീയ ട്രഷറർ കൂടിയായ പി.വി അബ്ദുൽ വഹാബ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കത്ത് ചോർന്നതിന് പിന്നിൽ സിപിഎം ജില്ലാ വിഭാഗീയത
മേയർ ആര്യാ രാജേന്ദ്രൻ പാർട്ടി ജില്ലാ സെക്രട്ടറിക്ക് നൽകിയ കത്ത് ചോർന്നതിന് പിന്നിൽ സിപിഎം ജില്ലാ വിഭാഗീയത . പാർലമെൻററി പാർട്ടിയിലെ അധികാരത്തർക്കവും മറ്റൊരു കാരനായി കരുതുന്നു. പാർട്ടിയെ പ്രതിരോധത്തിലാക്കിയ ഈ വിവാദം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ എത്തിയിട്ടുണ്ട് . മൂന്ന് അധികാര കേന്ദ്രങ്ങൾ തമ്മിലുള്ള വടംവലിയാണ് സിപിഎം തലസ്ഥാന ജില്ലാ നേതൃത്വത്തിൽ. ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തി ഒമ്പത് മാസം കഴിഞ്ഞിട്ടും പുതിയ ജില്ലാ സെക്രട്ടറിയിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല.ആര്യാ രാജേന്ദ്രൻ ദില്ലിയിൽ പോയ സമയത്ത് […]
വിഴിഞ്ഞം; വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിന് ശ്രമം നടത്താം എന്ന് അദാനി ഗ്രൂപ്പ്
വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി സമവായ ചർച്ചക ളുമായി അദാനി ഗ്രൂപ്പ് രംഗത്ത് . തീരശോഷണം മൂലം വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ടും ഉപയോഗിക്കാമെന്ന നിർദ്ദേശം, അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച്. എന്നാൽ ഈ നിർദ്ദേശത്തോട് സമര അമിത അനുകൂല നിലപാടല്ല സ്വീകരിച്ചത് എന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു.സർക്കാർ നിയോഗിച്ച മധ്യസ്ഥർ വഴിയാണ് ചർച്ച നടത്തിയത് . വിഴിഞ്ഞം സമരം ബഹുജന പ്രക്ഷോഭമാണെന്നാണ് സമരസമിതിയുടെ വാദം. മുഖ്യമന്ത്രിയുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ തീരുമാനമുണ്ടാകുന്നതുവരെ സമയം അനുവദിക്കണം എന്നാണ് […]
രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് പത്തു ലക്ഷം രൂപ ധനവകുപ്പ് അംഗീകരിച്ചു.
രാജ്ഭവനില്‍ ഡെന്റല്‍ ക്ലിനിക്കിന് പത്തു ലക്ഷം രൂപ വേണമെന്ന ഗവര്‍ണറുടെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചു. മുഖ്യമന്ത്രി തീരുമാനമെടുത്താല്‍ ഉത്തരവിറങ്ങും. നേരത്തെ രാജ്ഭവനില്‍ ഇ ഓഫീസ് സംവിധാനം ഒരുക്കാന്‍ 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. രാജ്ഭവനിൽ നിലനിലവിലുള്ള ക്ലിനിക്കിനോട് ചേർന്ന് ഡെന്റൽ ക്ലിനിക്ക് തുടങ്ങാൻ 10 ലക്ഷം രൂപ വേണമെന്നാവശ്യപ്പെട്ട് ഗവർണ്ണറുടെ പ്രിൻസിപ്പൽ സെക്രെട്ടറിയാണ് പൊതുഭരണ സെക്രറട്ടറിക്ക് ജൂലായിൽ കത്ത് നൽകിയത് . ധനവകുപ്പ് അനുകൂല തീരുമാനം എടുത്ത്. മുഖൈമന്ത്രിയുടെ അനുമതിക്കായി കാത്തിരിക്കുന്നു.
