Posted inലേറ്റസ്റ്റ്

തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക ഒഴിവുകള്‍ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്

നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ നിയമനത്തട്ടിപ്പിന്റെ കത്തു പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലെ 295 താല്‍ക്കാലിക തസ്തികകളില്‍ എംപ്ലോയ്മെന്റ് എക്ചേഞ്ച് വഴി നിയമനം നടത്താന്‍ തീരുമാനം. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 295 ഒഴിവുകളിൽ നിയമിക്കപ്പെടുന്നതിനായി വേണ്ടപ്പെട്ടവരുടെ മുൻഗണന ലിസ്‌റ്റ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മേയർ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. ഈ മാസം ഒന്നിനാണ് മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ചിരിക്കുന്നത്. കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം […]

Posted inലേറ്റസ്റ്റ്

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം.

ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് സിപിഎം. സംസ്ഥാന സമിതിയിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ നിയമസഭയില്‍ ബില്‍ പാസാക്കും. ഒപ്പിടാതെ തിരിച്ചയച്ചാല്‍ കോടതിയെ സമീപിക്കും. ഇന്നും തുടരുന്ന സിപിഎം സംസ്ഥാന സമിതി യോഗം അന്തിമ തീരുമാനമെടുക്കും. വിസിമാരുടെ നിയമനത്തിൽ അടക്കം ചട്ടലംഘനമുണ്ടായെന്നും സ്വജനപക്ഷപാതം ഉണ്ടായെന്നുമുള്ള ആരോപണമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉയർത്തുന്നത്. വിസിമാരോട് രാജിയാവശ്യപ്പെടുകയും തനിക്ക് നിയമോപദേശം നൽകാൻ വന്ന മന്ത്രിമാരേയും താക്കീത് ചെയ്യുകയും ചെയ്തു. മന്ത്രിമാരെ പിൻവലിക്കാൻ താൻ […]

Posted inപ്രഭാത വാര്‍ത്തകള്‍

നവംബര്‍ 6, ഞായര്‍

◾സംസ്ഥാനങ്ങള്‍ വായ്പ എടുക്കുന്നതില്‍ കേന്ദ്രം ഇടപെടുമെന്നു കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. സെസായി പിരിക്കുന്ന തുക സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ലെന്ന വിമര്‍ശനം തെറ്റാണ്. സംസ്ഥാനങ്ങളില്‍ റോഡുകളും സ്‌കൂളും ആശുപത്രികളും അടക്കമുള്ളവ പണിയാനാണ് സെസ് തുക വിനിയോഗിക്കുന്നത്. സൗജന്യങ്ങള്‍ നല്‍കാന്‍ വായ്പയെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. തിരുവനന്തപുരത്തു പ്രസംഗിക്കവേ അവര്‍ പറഞ്ഞു. ◾മരുന്നു പാക്കറ്റുകളില്‍ ബാര്‍കോഡ് നിര്‍ബന്ധമാക്കുന്നു. 300 ഇനം ബ്രാന്‍ഡ് മരുന്നുകളുടെ പാക്കേജുകളിലാണ് ബാര്‍ കോഡ് മുദ്രണം ചെയ്യാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ◾ഗവര്‍ണറെ സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് […]

Posted inശുഭരാത്രി

Shubarathri – 892

ഇന്നും ഹേമ മാലിനി സ്വപ്ന സുന്ദരി ആവുന്നതെങ്ങനെ ! 74 വയസിലും ഹേമ മാലിനിയെ എന്തുകൊണ്ടാണ് വാര്‍ദ്ധക്യം പിടികൂടാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉത്തരം കേള്‍ക്കൂ How can Hema Malini be a dream beauty even today! Ever wondered why old age hasn’t caught up with Hema Malini even at the age of 74? Listen to the answer

Posted inബിസിനസ്സ്

എച്ച്ഡിഎഫ്സിയുടെ അറ്റാദായം 18 ശതമാനം ഉയര്‍ന്നു

പ്രമുഖ വായ്പാ സ്ഥാപനം എച്ച്ഡിഎഫ്സിയുടെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായം 18 ശതമാനം ഉയര്‍ന്ന് 4454 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 3,781 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ ത്രൈമാസത്തിലെ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയര്‍ന്ന് 4639 കോടി രൂപയായി. മൊത്ത വ്യക്തിഗത നിഷ്‌ക്രിയ വായ്പകള്‍ വ്യക്തിഗത പോര്‍ട്ട്ഫോളിയോയുടെ 0.91 ശതമാനവും, മൊത്ത നിഷ്‌ക്രിയ നോണ്‍-വ്യക്തിഗത വ്യക്തികള്‍ വ്യക്തി ഇതര പോര്‍ട്ട്ഫോളിയോയുടെ 3.99 […]

Posted inബിസിനസ്സ്

അറ്റാദായത്തില്‍ 74 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി എസ്ബിഐ

അറ്റാദായത്തില്‍ 74 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ത്രൈമാസ ഫലം പുറത്തുവിട്ടു. റിഫിനിറ്റീവ് ഐബിഇ എസ് ഡാറ്റ പ്രകാരം, ബാങ്കിന്റെ ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അറ്റാദായം 132.64 ബില്യണ്‍ ഇന്ത്യന്‍ രൂപയായി ഉയര്‍ന്നു. നിക്ഷേപം 9.99 ശതമാനം ഉയര്‍ന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 14 മുതല്‍ 16 ശതമാനം വായ്പാ വളര്‍ച്ച കൈവരിക്കാന്‍ ലക്ഷ്യമിടുന്നു. ഒക്ടോബര്‍ ഏഴ് വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യന്‍ ബാങ്കുകള്‍ വായ്പാ വളര്‍ച്ചയില്‍ 17.95 ശതമാനം വാര്‍ഷിക കുതിപ്പ് രേഖപ്പെടുത്തിയാതായി റിസര്‍വ് […]

Posted inവിനോദം

വിജയ് ആലപിച്ച വരിശിലെ ഗാനം ‘രഞ്ജിതമേ’

വിജയ് ചിത്രം ‘വരിശി’ലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തുവിട്ടു. ‘രഞ്ജിതമേ’ എന്ന ഗാനമാണ് പുറത്തുവന്നത്. ഗാനത്തിന്റെ ടീസര്‍ വന്നപ്പോള്‍ തന്നെ തരംഗമായിരുന്നു. എസ് തമന്റെ സംഗീത സംവിധാനത്തില്‍ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്മിക മന്ദാന ആണ് നായിക. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ […]

Posted inവിനോദം

ഭരത് നായകനാവുന്ന തമിഴ് ഹൊറര്‍ ചിത്രം മിറല്‍ ട്രെയ്‌ലര്‍

ഭരത് നായകനാവുന്ന തമിഴ് ഹൊറര്‍ ത്രില്ലര്‍ ചിത്രം മിറലിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. രാക്ഷസന്‍ എന്ന സ്ലാഷര്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നിര്‍മ്മാണക്കമ്പനി ആക്‌സസ് ഫിലിം ഫാക്റ്ററി നിര്‍മ്മിച്ച പുതിയ ചിത്രമാണ് ഇത്. 11 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തില്‍ നായികയാവുന്നത് വാണി ഭോജന്‍ ആണ്. 1.50 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ഒരു ഇടവേളയ്ക്കു ശേഷം ഭരത് നായകനാവുന്ന ചിത്രമാണിത്. എം ശക്തിവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കെ എസ് രവികുമാര്‍, മീര […]

Posted inഓട്ടോമോട്ടീവ്

വില്‍പനയുള്ള പത്തുകാറുകളില്‍ ഏഴും മാരുതി! നെക്‌സോണ്‍ ഒന്നാമത്

ഏറ്റവും അധികം വില്‍പനയുള്ള പത്തുകാറുകളില്‍ ഏഴും മാരുതി തന്നെ. രണ്ട് ടാറ്റ വാഹനങ്ങളും ഒരു ഹ്യുണ്ടേയും ആദ്യ പത്തില്‍ ഇടം പിടിച്ചു. ചെറു എസ്‌യുവി വിഭാഗത്തില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസയെ പിന്തള്ളി നെക്‌സോണ്‍ ഒന്നാമതെത്തി. മാരുതി സുസുക്കിയുടെ ചെറു കാര്‍ ഓള്‍ട്ടോയാണ് വില്‍പനയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം ഹാച്ച്ബാക്കായ വാഗണ്‍ആറിനാണ്. മൂന്നാം സ്ഥാനത്ത് സ്വിഫ്റ്റും നാലാം സ്ഥാനത്ത് ബലേനോയും. ആദ്യ നാലു സ്ഥാനവും ഹാച്ച്ബാക്കുകളാണ് സ്വന്തമാക്കിയത്. അഞ്ചാം സ്ഥാനത്ത് ടാറ്റയുടെ ചെറു എസ്‌യുവി നെക്‌സോണാണ്. […]

Posted inപുസ്തകങ്ങൾ

മാസ്റ്റര്‍പീസ്

കഥയാണോ ജീവിതമാണോ എന്ന് വേര്‍തിരിച്ചറിയാനാവാത്ത ഒരെഴുത്താണ് ഫ്രാന്‍സിസ് നൊറോണയുടേത്. കഥകളെല്ലാം അനുഭവങ്ങളാണെന്നു തോന്നും. അനുഭവക്കുറിപ്പുകള്‍ കഥയാണോ എന്നും സംശയിക്കും. പലതിലും നമുക്ക് നമ്മളെത്തന്നെ കാണാം എന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. കഥാപാത്രങ്ങളായി വരുന്നവരുടെ മുഖങ്ങള്‍ പോലും മനസ്സില്‍ തെളിയും. പ്രസാദമധുരമായ ഒരു സിനിമപോലെ നമുക്കിതിലെ ഓരോ രംഗവും കാണാം. അതുതന്നെയാണ് ‘മാസ്റ്റര്‍പീസി’നെ വ്യത്യസ്തമാക്കുന്നതും. ‘മാസ്റ്റര്‍പീസ്’. മാതൃഭൂമി ബുക്‌സ്. വില 144 രൂപ.