Posted inപുസ്തകങ്ങൾ

ബാര്‍ബറോസ ഒരു ഇതിഹാസം

ബാര്‍ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. കേട്ടുകേള്‍വിയായിത്തീര്‍ന്ന ഇവര്‍ മനുഷ്യരാണെന്ന് ഓരോ കഥാവര്‍ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. ബാര്‍ബറോസ ഹയറുദ്ദിന്‍ പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്‍ക്കിഷ് ഐതിഹ്യ പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് എഴുതപ്പെട്ട കൃതി. ഒരു പ്രണയകഥയുടെ ആഴക്കടല്‍കൂടിയാണ് ഈ നോവല്‍. ഇനി ജീവിക്കാനാവില്ല എന്ന അവസ്ഥയില്‍ നിന്ന് ലോകം കീഴടക്കാനുള്ള ഊര്‍ജം ഓരോ വരിയിലും നിറക്കുന്ന ഇസ്‌കന്ദര്‍ പാലയുടെ അസാധാരണമായ എഴുത്ത്. ‘ബാര്‍ബറോസ ഒരു ഇതിഹാസം’. […]

Posted inആരോഗ്യം

പ്രതിരോധശേഷിക്ക് വിറ്റാമിന്‍ എ

നമ്മുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിന്‍ എ. കുട്ടികളില്‍ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വിറ്റാമിന്‍ എ വളരെ പ്രധാനമാണ്. കുട്ടികളില്‍ വിറ്റാമിന്‍ എയുടെ കുറവ് വയറിളക്കം, അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഇരയാകുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ വിറ്റാമിന്‍ എ യുടെ ഒരു സാധാരണ ലക്ഷണമാണ്. വിറ്റാമിന്‍ എ കുറവുള്ള ആളുകള്‍ക്ക് ആദ്യം അവരുടെ കണ്ണുകള്‍ വളരെ വരണ്ടതായി കാണാവുന്നതാണ്. ഇത് കോര്‍ണിയയ്ക്കും റെറ്റിനയ്ക്കും കേടുവരുത്തും. രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ വിറ്റാമിന്‍ എ വളരെ പ്രധാന […]

Posted inബിസിനസ്സ്

ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ – 81.95, പൗണ്ട് – 93.26, യൂറോ – 81.19, സ്വിസ് ഫ്രാങ്ക് – 82.12, ഓസ്ട്രേലിയന്‍ ഡോളര്‍ – 52.96, ബഹറിന്‍ ദിനാര്‍ – 217.70, കുവൈത്ത് ദിനാര്‍ -264.50, ഒമാനി റിയാല്‍ – 213.13, സൗദി റിയാല്‍ – 21.81, യു.എ.ഇ ദിര്‍ഹം – 22.31, ഖത്തര്‍ റിയാല്‍ – 22.51, കനേഡിയന്‍ ഡോളര്‍ – 60.78.

Posted inടെക്നോളജി

നോയിസ് വിറ്റത് 20 ലക്ഷം സ്മാര്‍ട് വാച്ചുകള്‍!

രാജ്യത്തെ മുന്‍നിര സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ നോയിസ് കഴിഞ്ഞ ഉത്സവ സീസണില്‍ വിറ്റത് 20 ലക്ഷം സ്മാര്‍ട് വാച്ചുകള്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 200 ശതമാനം വളര്‍ച്ച. സ്മാര്‍ട് വാച്ച് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പന്നമായി കോളിങ് വാച്ചുകള്‍ മാറി. ഐക്കണ്‍ ബസ്സ് പള്‍സ് ഗോ ബസ്സ്, പള്‍സ് 2 മാക്‌സ് എന്നിവ ഇവയില്‍ ഉള്‍പ്പെടുന്നു. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ഡേറ്റ പ്രകാരം 2022 ലെ രണ്ടാം പാദത്തിനേക്കാള്‍ ഈ വര്‍ഷം രണ്ടാം പാദത്തില്‍ നോയിസ് സ്മാര്‍ട് വാച്ച് […]

Posted inലേറ്റസ്റ്റ്

കളിപാവകളെ ഭരണാധികാരികളാക്കി സി പി എം നിയമനം നടത്തുന്നു;വി വി രാജേഷ്

സിപിഎം ലിസ്റ്റ് അനുസരിച്ചാണ് നിയമനമെന്ന് മേയറുടെ കത്തിൽ നിന്ന് വ്യക്തമാണെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്. പക്വത ഇല്ലാത്തവരെ ഇരുത്തി. കളിപാവകളെ ഭരണാധികാരികൾ ആയി അവരോധിക്കുന്നു. നഗരസഭയിൽ തുടർച്ചയായി അഴിമതി നടക്കുന്നുവെന്നും ഭരണസമിതി പിരിച്ചുവിടണം എന്നും അദ്ദേഹം പറഞ്ഞു. മേയർ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത് . മേയർ കത്ത് അയച്ചിട്ടില്ല എങ്കിൽ സൈബർ സെല്ലിൽ പരാതി നൽകി ഒഫീഷ്യൽ ലെറ്റർ പാഡിൽ കള്ള ഒപ്പിട്ട് കത്ത് അയച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്നും വി വി രാജേഷ് […]

Posted inലേറ്റസ്റ്റ്

കരാർ നിയമന ലിസ്റ്റ് ചോദിച്ച് കത്തയച്ചിട്ടില്ല;മേയര്‍ ആര്യ രാജേന്ദ്രന്‍

കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കത്തയച്ചെന്ന ആരോപണം തള്ളി മേയര്‍ ആര്യ രാജേന്ദ്രന്‍ രംഗത്ത്. കത്ത് നൽകിയ ഒന്നാം തിയതി സ്ഥലത്തുണ്ടായിരുന്നില്ല എന്ന് മേയർ അറിയിച്ചു.കത്ത് വിവാദം പാർട്ടി അന്വേഷിക്കുന്നുണ്ട്.പാർട്ടി നേതൃത്വവുമായി ആലോചിച്ച ശേഷം ഔദ്യോഗികമായി പ്രതികരിക്കാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കി. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും ആരോപണം തള്ളി രംഗത്തുവന്നു. ഈ കത്ത് താൻ കണ്ടിട്ടില്ല. കത്ത് വ്യാജമാണോ അല്ലയോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. മേയറോട് സംസാരിച്ച് വ്യക്തത […]

Posted inലേറ്റസ്റ്റ്

പോലീസ് സീൽ ചെയ്തിരുന്ന ഗ്രീഷ്മയുടെ വാതിൽ പൊളിച്ച നിലയിൽ, തെളിവ് നശിപ്പിക്കാനെന്ന് സംശയം

പാറശ്ശാല ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് സീൽ ചെയ്തിരുന്ന വാതിൽ ആരോ തുറന്ന് അകത്ത് കയറിയെന്നാണ് സംശയം. തമിഴ്നാട് പൊലീസും പാറശ്ശാല പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഗ്രീഷ്മയുടെ വീട്ടിലേക്ക് പോകും. അതേസമയം, കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകുന്ന കാര്യത്തിൽ ഡി ജി പി അഡ്വക്കേറ്റ് ജനറലിനോട് അന്വേഷണം തേടി. കുറ്റകൃത്യത്തിന്റെ ആസൂത്രണവും തെളിവ് നശിപ്പിക്കലുമെല്ലാം തമിഴ്‌നാട് അതിർത്തിയിൽ […]

Posted inലേറ്റസ്റ്റ്

കുഞ്ഞിന് ജന്മം നല്കേണ്ടതെപ്പോൾ എന്ന് സ്ത്രീക്ക് തീരുമാനിക്കാം; ഹൈക്കോടതി

എം ബി എ വിദ്യാർത്ഥിനിയുടെ 27 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. കുഞ്ഞിന് ജന്മം കൊടുക്കണോ എന്നത് തീരുമാനിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ടെന്ന് ജസ്റ്റിസ് വി ജി അരുണിന്‍റെ നിരീക്ഷിച്ചു. ഇത് വ്യക്തി സ്വാതന്ത്ര്യത്തിന്‍റെ ഭാഗമാണെന്നും ഇതിൽ നിന്നും സ്ത്രീകളെ തടയാനാവില്ലന്നും കോടതി വ്യക്തമാക്കി. മെഡിക്കൽ ബോർഡ് റിപ്പോർട്ടുൾപ്പെടെ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. സഹപാഠിയിൽ നിന്ന് ഗർഭിണിയാണന്ന് അറിഞ്ഞത് മുതൽ മാനസികമായി അസ്വസ്ഥത നേരിടുകയാണെന്നും ഇനിയും ഗർഭാവസ്ഥയിൽ തുടരുന്നത് മാനസികാഘാതം വർധിപ്പിക്കുമെന്നും വിദ്യഭ്യാസത്തേയും ജോലി ലഭ്യതയുമടക്കം […]

Posted inലേറ്റസ്റ്റ്

ഗുജറാത്തിലെ തൂക്ക്പാലത്തിന് അനുവദിച്ചത് 2 കോടി , ചെലവാക്കിയത് 12 ലക്ഷം രൂപ

ഗുജറാത്തിൽ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിർമ്മാണത്തിൽ നടന്നത് വൻവെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയിൽ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം പണിതു എന്നായിരുന്നു കമ്പനി അറിയിച്ചത്.എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കൽ മാത്രം നടന്നത് എന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.കരാർ ലഭിച്ച ഒവേര കമ്പനിക്കോ അവർ ഉപകരാർ നൽകിയ കമ്പനിക്കോ പാലം നിർമ്മാണത്തിൽ മുൻ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.കമ്പനിയുടെ ഒമ്പതു പേരെ അറസ്റ്റ്‌ ചെയ്തു,കൂടാതെ വീഴ്‌ച വരുത്തിയ ഒരുദ്യോഗസ്ഥനെ സസ്‌പെൻഡ് […]

Posted inലേറ്റസ്റ്റ്

കരാർ നിയമനത്തിന് ആളെ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് വിവാദത്തിൽ

കരാർ നിയമന ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്. ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചിരിക്കുന്നത്. 295 പേരുടെ നിയമനത്തിന് അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലേക്കാണ് കരാര്‍ നിയമനം . ഈ മാസം ഒന്നിനാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചത്.തസ്തികയും ഒഴിവും സഹിതമുള്ള പട്ടികയും കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കത്ത് ജില്ലാ നേതാക്കള്‍ അതാത് വാര്‍ഡുകളിലെ വാട്‌സാപ് ഗ്രൂപ്പുകളിലേക്ക് അയച്ചതോടെയാണ് പുറത്തായത്. അതേ സമയം ഇത്തരം ഒരു […]